മതനേതാക്കളെ കൂട്ടുപിടിച്ച് വിലപേശുന്നത് ഛിദ്രതയുണ്ടാക്കും -കാന്തപുരം

മലപ്പുറം: വ൪ഗീയവത്കരണത്തിന് സഹായകമാവുംവിധം സാമുദായിക ആവശ്യങ്ങൾ മതനേതാക്കളെ ഉപയോഗപ്പെടുത്തി വിലപേശി നേടുന്നത് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുമെന്ന് കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪. കേരള യാത്രയോടനുബന്ധിച്ച് മലപ്പുറത്ത് സ്വീകരണ പരിപാടിക്കുശേഷം വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമുദായിക ബോധത്തെ വ൪ഗീയവത്കരണത്തിലേക്ക് വഴിതെറ്റിക്കുന്ന തരത്തിലുള്ള ആവശ്യങ്ങളുന്നയിക്കുന്നത് അപകടകരമാണ്.  ഒരു സമുദായം ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളെയും വ൪ഗീയമായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രയിൽ പങ്കെടുക്കാൻ മുസ്ലിംലീഗ് നേതാക്കളെ ക്ഷണിക്കാഞ്ഞിട്ടല്ല. അവ൪ വരാത്തതാണ്. ആത്മീയ ചൂഷണത്തിനെതിരെ ആരെങ്കിലും യാത്ര നടത്തുന്നതായി അറിയില്ല.
ദാരിദ്യ്രരേഖക്ക് താഴെയുള്ളവരുടെ ചികിത്സ സൗജന്യമാക്കുകയും ആരോഗ്യമേഖലയിലെ ചൂഷണങ്ങൾ നേരിടാൻ നിയമങ്ങൾ കൊണ്ടുവരികയും വേണം. ചികിത്സാ രംഗത്ത് നിലനിൽക്കുന്ന തൊഴിൽ ചൂഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.