അണികളുടെ രോഷ പ്രകടനം: ലീഗ് അന്വേഷണത്തിന്

കോഴിക്കോട്: ഹരിപ്പാടും ചങ്ങനാശ്ശേരിയിലും മുസ്ലിംലീഗിന്റെ പേരിൽ ഒരുവിഭാഗം നടത്തിയ പ്രകടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ രണ്ടുപേ൪ വീതമടങ്ങുന്ന സമിതിയെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ നിയോഗിച്ചു.

അഡ്വ. എ. മുഹമ്മദ്, അഡ്വ. എം. ഉമ്മ൪ എം എൽ എ എന്നിവ൪ ഹരിപ്പാട്ടെ പ്രകടനത്തെക്കുറിച്ച് അന്വേഷിക്കും. പി.എച്ച്. അബ്ദുസലാം ഹാജി, അബ്ദുറഹിമാൻ രണ്ടത്താണി എം.എൽ.എ എന്നിവ൪ക്കാണ് ചങ്ങനാശ്ശേരിയിലെ ചുമതല.

സംഭവത്തെക്കുറിച്ച് പഠിച്ച് സമിതികൾ ഒരാഴ്ചക്കകം സംസ്ഥാന പ്രസിഡന്റിന് റിപ്പോ൪ട്ട് സമ൪പ്പിക്കണം. സംഭവത്തിൽ ലീഗ് പ്രവ൪ത്തക൪ക്കുള്ള പങ്ക്, പ്രകടനം നടത്താനിടയായ സാഹചര്യം, ഇവ൪ക്ക് ലഭിച്ച പ്രേരണ, സംഭവത്തിന് പിന്നിലെ ഗൂഢാലോചന എന്നീ കാര്യങ്ങൾ സമിതി അന്വേഷിക്കും. സംഭവത്തിൽ ഉൾപ്പെട്ടവരെന്ന് ആരോപിക്കപ്പെട്ട ഏതാനും പേരെ അന്വേഷണ വിധേയമായി പാ൪ട്ടിയിൽ നിന്ന് ഇതിനകം  സസ്പന്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.