തിരുവനന്തപുരം: ഇന്ത്യയിൽ ശക്തമായ ഇടതു ബദൽ ഉയ൪ന്ന് വരേണ്ടതുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യ വാ൪ത്താ സമ്മേളനം നടത്തുകയായിരുന്ന അദ്ദേഹം. രാജ്യത്തെ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സമരം ചെയ്യുന്ന പ്രാദേശിക പാ൪ട്ടികും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഉൾപെടുന്ന ബദലാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ ഇടതുജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനാണ് കമ്യൂണിസ്റ്റ് പാ൪ട്ടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് തികകച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് രവീന്ദ്രൻ പ്രതികരിച്ചു. പോരാട്ട വീര്യം നിലനി൪ത്തിയ നേതാവായിരുന്നു സി.കെ ചന്ദ്രപ്പനെന്ന് അദ്ദേഹം അനുസ്മരിച്ചു. താനും ചന്ദ്രപ്പനുമായി ഒരു സാമ്യവുമില്ലെന്നും ചന്ദ്രപ്പന്റെ ശിഷ്യനായാണ് താൻ വള൪ന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.