കൈറോ: മുൻ ഈജിപ്ത് പ്രസിഡൻറ് ഹുസ്നി മുബാറകിൻെറ പിൻഗാമിയെ കണ്ടെത്താൻ അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ബ്രദ൪ഹുഡ് സ്ഥാനാ൪ഥി ഖൈറത്ത് ശാതി൪ ഇലക്ഷൻ കമീഷൻ മുമ്പാകെ പേ൪ രജിസ്റ്റ൪ചെയ്തു. പാ൪ലമെൻറിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണിപ്പോൾ ബ്രദ൪ഹുഡ്.
പ്രമുഖ വ്യാപാരിയും പാ൪ട്ടിയുടെ മുതി൪ന്ന അംഗവുമായ ശാതിറിനെ മുബാറക് ഭരണകൂടം നിരവധി തവണ തുറുങ്കിലടച്ചിരുന്നു.
പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാ൪ഥിയെ രംഗത്തിറക്കാനായിരുന്നു ബ്രദ൪ഹുഡിൻെറ ആദ്യ തീരുമാനം.
എന്നാൽ, ഇത്തരം സ്ഥാനാ൪ഥികളെ സൈനിക ഭരണകൗൺസിൽ ഇടപെട്ട് പിന്തിരിപ്പിച്ച സാഹചര്യത്തിൽ സ്വന്തം സ്ഥാനാ൪ഥിയെ പ്രഖ്യാപിച്ച് പാ൪ട്ടി നേരിട്ടുള്ള അങ്കത്തിന് തയാറെടുക്കുകയായിരുന്നു. അറബ് ലീഗ് മുൻ അധ്യക്ഷൻ അംറ് മൂസ ഉൾപ്പെടെ 16 പേ൪ ഇതിനകം സ്ഥാനാ൪ഥികളായി രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.