ഉപമുഖ്യമന്ത്രിയേക്കാള്‍ വലുത് കെ.പി.സി.സി പ്രസിഡന്റ് പദവി -ചെന്നിത്തല

കാസ൪കോട്: ഉപമുഖ്യമന്ത്രിയേക്കാളും വലിയ പദവിയാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമെന്ന് രമേശ് ചെന്നിത്തല. കാസ൪കോട് വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റിനെ ഉപമുഖ്യമന്ത്രിയാക്കിയുള്ള ഒരു ഫോ൪മുലയായിരിക്കും ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാന പ്രശ്നത്തിന് പരിഹാരമെന്നത് മാധ്യമ സൃഷ്ടിയാണ്. ഇപ്പോഴത്തെ പദവിയിൽ സംതൃപ്തനാണെന്നും ചെന്നിത്തല വ്യക്തമാക്കി.
മുസ്ലിംലീഗിന് അ൪ഹമായ പരിഗണന ഇതിനുമുമ്പും നൽകിയിട്ടുണ്ട്. യു.ഡി.എഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് മുസ്ലിംലീഗ്. ലീഗിനെ പിണക്കിക്കൊണ്ടുള്ള ഒരു തീരുമാനവും യു.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ഇക്കാര്യത്തിൽ മൂന്നുദിവസത്തിനകം തീരുമാനം ഉണ്ടാകും.
പിറവത്തെ വിജയം നെയ്യാറ്റിൻകരയിലും ആവ൪ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.