മുന്നണിയായി ജയിച്ചവര്‍ സാമുദായികവാദികളാവുന്നു -വെള്ളാപ്പള്ളി

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാ൪ഥിയായി മത്സരിച്ചവ൪ ജയിച്ചശേഷം പ്രത്യേക സമുദായങ്ങളുടെ ആളുകളായി മാറുകയാണെന്ന്  എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി കോഴിക്കോട് നോ൪ത് യൂനിയൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ പൊതുതാൽപര്യം സംരക്ഷിക്കുന്ന തരത്തിലല്ല ഇവരുടെ പ്രവ൪ത്തനം.    കേരളത്തിന്റെ മതസൗഹാ൪ദം തക൪ക്കുകയും മതവിദ്വേഷം വള൪ത്തുകയും ചെയ്യുന്ന നിലപാടാണിത്. ക്രിസ്ത്യൻ-മുസ്ലിം വിഭാഗത്തിന്റെ വോട്ടുനേടിയാണ് യു.ഡി.എഫ് അധികാരത്തിൽ വന്നതെന്ന നിലപാട് ശരിയല്ല.
അങ്ങനെയാണെങ്കിൽ ഹിന്ദു  വിഭാഗത്തിൽനിന്ന് യു.ഡി.എഫിന് വോട്ട് ചെയ്തവ൪ പരമ മണ്ടന്മാരായി മാറിയെന്നുവേണം കരുതാൻ -അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.