ഷുക്കൂര്‍ വധം: മൂന്നു പ്രതികള്‍ക്ക് തിരിച്ചറിയല്‍ പരേഡ്

കണ്ണൂ൪: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറ൪ അരിയിലിലെ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ സി.പി.എമ്മുകാരായ മൂന്നു പ്രതികളെ കൂടി തിരിച്ചറിയൽ പരേഡിനു വിധേയരാക്കി.

ഏഴാംപ്രതി അരിയിലിലെ ഉമേശൻ, ഒമ്പതാം പ്രതി മൊറാഴയിലെ വിജേഷ് എന്ന ബാബൂട്ടി, 11ാം പ്രതിയും സി.പി.എം അരിയിൽ ബ്രാഞ്ച് സെക്രട്ടറിയുമായ ബാബു എന്നിവരെയാണ് ശനിയാഴ്ച ഉച്ച 12 മണിയോടെ കണ്ണൂ൪ സ്പെഷൽ സബ്ജയിലിൽ കണ്ണൂ൪ ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് (രണ്ട്) ടി.പി. അനിൽകുമാറിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിനു വിധേയരാക്കിയത്. കേസിലെ സാക്ഷികളായ സക്കരിയ, അയ്യൂബ്, സലാം, ഹാരിസ് എന്നിവ൪ പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. കീഴടങ്ങിയ പ്രതികളിൽ മൂന്നുപേരുടെ തിരിച്ചറിയൽ പരേഡ് ഒമ്പതിന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.