ഒരു സി.ബി.ഐ കോടതി കൂടി എന്‍.ഐ.എ കോടതിയാക്കുന്നു

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം നൽകിയ കേസുകളുടെ വിചാരണ പൂ൪ത്തിയാക്കാൻ മറ്റൊരു സി.ബി.ഐ കോടതി കൂടി എൻ.ഐ.എ കോടതിയായി ഉയ൪ത്തുന്നു. നിലവിൽ എൻ.ഐ.എ കോടതിയായി പ്രവ൪ത്തിക്കുന്ന രണ്ടാം സി.ബി.ഐ കോടതിക്ക് പിന്നാലെ കൊച്ചിയിലെ ഒന്നാം സി.ബി.ഐ കോടതിയാണ് പ്രത്യേക എൻ.ഐ.എ കോടതിയായി ഉയ൪ത്താൻ ആലോചിക്കുന്നത്.

എൻ.ഐ.എ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതി വേണമെന്ന് ദേശീയ അന്വേഷണ ഏജൻസി ഹൈകോടതിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നി൪ദേശം വന്നത്. പുതിയൊരു കോടതി സ്ഥാപിക്കൽ ചെലവേറുമെന്നതിനൊപ്പം കാലതാമസം നേരിടുമെന്നതിലാണ് ഈ തീരുമാനത്തിലെത്തിയതത്രേ. ഇതിന്റെ വിജ്ഞാപനം സ൪ക്കാ൪ അടുത്തുതന്നെ പുറത്തിറക്കുമെന്നാണ് ദേശീയ അന്വേഷണ ഏജൻസി നൽകുന്ന വിവരം.  

ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ ഏറ്റെടുത്ത എട്ട് കേസുകളിൽ അഞ്ചെണ്ണത്തിലാണ് അന്വേഷണം പൂ൪ത്തിയാക്കി കുറ്റപത്രം നൽകിയത്. രണ്ടുവ൪ഷത്തിനിടെയാണ് ഇത്രയധികം കേസുകൾ പൂ൪ത്തിയാക്കി കുറ്റപത്രം തയാറാക്കിയത്. എന്നാൽ, വിചാരണ പൂ൪ത്തിയായതാവട്ടെ കോഴിക്കോട് ഇരട്ട സ്ഫോടനകേസിൽ മാത്രം. ഇതിനുശേഷം കശ്മീ൪ റിക്രൂട്ട്മെന്റ് കേസിന്റെ വിചാരണ തുടങ്ങിയെങ്കിലും ഇഴഞ്ഞുനീങ്ങുകയാണ്. ഇരുനൂറിലേറെ സാക്ഷികളുള്ള ഈ കേസിന്റെ രഹസ്യ വിചാരണ ഉടൻ പൂ൪ത്തിയാവില്ലെന്നാണ് വിവരം. ഇത്തരത്തിൽ വിചാരണ തുട൪ന്നാൽ കുറ്റപത്രം നൽകിയ കളമശേരി ബസ് കത്തിക്കൽ കേസ്, വാഗമൺ സിമി ക്യാമ്പ്, പാനായിക്കുളം സിമി കേസ് എന്നിവയുടെ വിചാരണ പൂ൪ത്തിയാകാൻ മൂന്ന് വ൪ഷമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തൽ.
 നിലവിൽ അന്വേഷണം നടക്കുന്ന കൈവെട്ട് കേസ്, തളിപ്പറമ്പ് -കോഴിക്കോട് കള്ളനോട്ട് കേസുകൾ എന്നിവയിൽക്കൂടി കുറ്റപത്രം നൽകുന്നതോടെ ഒരു കോടതിയിൽ വിചാരണ നടത്തൽ പ്രയാസകരമാവും. നിലവിലെ എൻ.ഐ.എ കോടതിയിൽ സി.ബി.ഐ കേസുകളും സെഷൻസ് കേസുകളും പരിഗണിക്കുന്നതും എൻ.ഐ.എ കേസുകളെ ബാധിക്കുന്നുണ്ട്. കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലെ എൻ.ഐ.എ കോടതികൾക്കുള്ള പ്രത്യേക പരിഗണന ഇവിടെ ലഭിക്കുന്നില്ലത്രേ. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ്  പ്രത്യേക കോടതി എന്ന ആവശ്യം മുന്നോട്ടുവെക്കാൻ എൻ.ഐ.എയെ  പ്രേരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.