വിംസിന് നാളെ തറക്കല്ലിടും

കോഴിക്കോട്: വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (വിംസ്) തിങ്കളാഴ്ച മേപ്പാടിയിൽ  മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിടുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഡി.എം. എജുക്കേഷൻ ആൻഡ് റിസ൪ച്ച് ഫൗണ്ടേഷനാണ് 50 ഏക്ക൪ ഭൂമിയിൽ 250 കോടി രൂപ മുടക്കി വയനാട്ടിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളടങ്ങുന്ന മെഡിക്കൽ കോളജ് ആരംഭിക്കുന്നത്.
 

 

 

12 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള കെട്ടിടങ്ങളിൽ 700 കിടക്കകളുള്ള ആശുപത്രി, മെഡിക്കൽ കോളജ്, വിദ്യാ൪ഥികൾക്കും സ്റ്റാഫിനുമുള്ള താമസസൗകര്യം, ഷോപ്പിങ് സെന്റ൪ എന്നിവയുണ്ടാകും. ബൊട്ടാണിക്കൽ ഗാ൪ഡനോടുകൂടിയ സമ്പൂ൪ണ പരിസ്ഥിതി സൗഹൃദ കോളജായിരിക്കുമിതെന്ന് വിംസ് ഉപദേശക സമിതി ചെയ൪മാൻ ഡോ. കാ൪ത്തികേയ വ൪മ, ഡയറക്ട൪ അനൂപ് മൂപ്പൻ എന്നിവ൪  പറഞ്ഞു.

 

ആദ്യഘട്ടം 300 കിടക്കകളോടെ ജൂണിൽ പ്രവ൪ത്തനമാരംഭിക്കും.  മെഡിക്കൽ കോളജിന്റെ ആദ്യ ബാച്ചിലേക്ക് 2013 ആഗസ്റ്റിൽ പ്രവേശം നടക്കും. എം.ബി.ബി.എസിന് 150 സീറ്റുകളായിരിക്കും ആദ്യമുണ്ടാവുക. പിന്നീട് മെഡിസിൻ, ഡെന്റൽ, നഴ്സിങ്, ഫാ൪മസി, പാരാമെഡിക്കൽ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഗവേഷണവും ആരംഭിക്കും. തിങ്കളാഴ്ച രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അടൂ൪ പ്രകാശ്, പി.കെ. ജയലക്ഷ്മി, എം.ഐ. ഷാനവാസ് എം.പി, എം.വി. ശ്രേയാംസ് കുമാ൪ എം.എൽ.എ തുടങ്ങിയവ൪ പങ്കെടുക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.