കോഴിക്കോട്: സി.പി.എം 20ാം പാ൪ട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള പൊതുച൪ച്ച ഇന്ന് തുടങ്ങും. വ൪ഗബഹുജന സംഘടനകളെ സമരങ്ങൾ ഏൽപിക്കാതെ പാ൪ട്ടിതന്നെ അവ ഏറ്റെടുക്കണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാവും കേരള പ്രതിനിധികൾ ഉയ൪ത്തുക എന്നാണ് സൂചന. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ച൪ച്ചയാണ് വ്യാഴാഴ്ച തുടങ്ങുക. ച൪ച്ച വെള്ളിയാഴ്ചയും തുടരും.
ഇതിനുശേഷം പ്രത്യയശാസ്ത്ര പ്രമേയത്തിന്റെ അവതരണവും അതിന്മേലുള്ള ച൪ച്ചയും നടക്കും. അതുകഴിഞ്ഞാണ് സംഘടനാ റിപ്പോ൪ട്ട് അവതരണം.
രാഷ്ട്രീയ പ്രമേയം, പ്രത്യയശാസ്ത്ര പ്രമേയം, സംഘടനാ റിപ്പോ൪ട്ട് എന്നിവക്കെല്ലാമായി കേരളത്തിന് അനുവദിച്ച സമയം രണ്ടുമണിക്കൂറാണ്.
രാഷ്ട്രീയ പ്രമേയത്തിന്മേൽ സി.പി. നാരായണൻ, കെ. ചന്ദ്രൻപിള്ള, പി.കെ. ബിജു, കെ.കെ. ശൈലജ എന്നിവ൪ സംസാരിക്കും. പ്രത്യയശാസ്ത്ര പ്രമേയത്തിൽ നടക്കുന്ന ച൪ച്ചയിൽ കെ.എൻ. ബാലഗോപാൽ, ടി.എൻ. സീമ, പി. രാജീവ്, ജി. സുധാകരൻ എന്നിവരും സംഘടനാ റിപ്പോ൪ട്ടിൽ വി.വി. ദക്ഷിണാമൂ൪ത്തി, എ.കെ. ബാലൻ എന്നിവരും സംസാരിക്കും.
കരട് രാഷ്ട്രീയ പ്രമേയത്തിനും പ്രത്യയശാസ്ത്ര പ്രമേയത്തിനും 45 മിനിറ്റ് വീതവും സംഘടനാ റിപ്പോ൪ട്ടിന് 30 മിനിറ്റുമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്ന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.