സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

മലപ്പുറം: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടപ്പാക്കുന്ന ജനകീയ കുടിവെള്ള പദ്ധതി രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപനം ഏപ്രിൽ ഏഴിന് മങ്കടയിൽ നടക്കും. വൈകീട്ട് 4.30ന് മന്ത്രി എ.പി. അനിൽകുമാ൪ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീ൪ അറിയിച്ചു.

ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്ത 50 പദ്ധതികളുടെ പൂ൪ത്തീകരണ പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കും. 2010 ഫെബ്രുവരിയിലാണ് ഒന്നാംഘട്ടം ആരംഭിച്ചത്. 50 ഗ്രാമങ്ങളിലെ 2000 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തത്. കിണ൪ കുഴിച്ച് ശേഖരിക്കുന്ന വെള്ളം പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന 'മൈക്രോ' പദ്ധതികളാണ് നടപ്പാക്കിയത്. ഒന്നു മുതൽ മൂന്നര ലക്ഷം വരെയാണ് ചെലവ് വന്നത്. പ്രവ൪ത്തകരുടെയും നാട്ടുകാരുടെയും സേവനമാണ് ഉപയോഗപ്പെടുത്തിയത്. ചിലയിടങ്ങളിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്കാളിത്തവും ലഭിച്ചു.

രണ്ടാം ഘട്ടത്തിൽ 30 മുതൽ 50 വരെ പദ്ധതികളാണ് യാഥാ൪ഥ്യമാക്കുക. രണ്ടാം ഘട്ടത്തിലേക്ക് ഇതുവരെ തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കുള്ള രേഖാ കൈമാറ്റവും പ്രഖ്യാപനത്തോടനുബന്ധിച്ച് നടക്കും.

പി.ഉബൈദുല്ല എം.എൽ.എ, ജമാഅത്തെ ഇസ്ലാമി അസി. അമീ൪ എം.ഐ. അബ്ദുൽ അസീസ്, പി. സുരേന്ദ്രൻ, അഡ്വ. പി.എ. പൗരൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം തുടങ്ങിയവ൪ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കും. സോളിഡാരിറ്റി മലപ്പുറം ജില്ലാ  സെക്രട്ടറി ഉമ൪ മാസ്റ്റ൪, ഏരിയ പ്രസിഡന്റ് ഉബൈദ് എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.