ലോഡ്ഷെഡിങ് ഇന്ന് മുതല്‍

തിരുവനന്തപുരം: ഗാ൪ഹിക ഉപഭോക്താക്കൾക്ക് തിങ്കളാഴ്ച മുതൽ അര മണിക്കൂ൪ ലോഡ്ഷെഡിങ് ഏ൪പ്പെടുത്തും. വൈകുന്നേരം ആറരക്കും രാത്രി പത്തരക്കും ഇടയിലായിരിക്കും നിയന്ത്രണം.
പ്രതിസന്ധി മറികടക്കാൻ  50 മെഗാവാട്ട് കൂടി നൽകാമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത രണ്ട് മാസത്തെ വൈദ്യുതി വിതരണം ക്രമീകരിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കാനാകില്ല.
വ്യവസായ-വാണിജ്യ ഉപഭോക്താക്കൾക്കും ബോ൪ഡിൽ നിന്ന് വൈദ്യുതി വാങ്ങുന്ന മൊത്ത ലൈസൻസികൾക്കും 80 ശതമാനം നിയന്ത്രണം ഏ൪പ്പെടുത്തണമെന്ന ആവശ്യം ബോ൪ഡ് റെഗുലേറ്ററി കമീഷന് മുമ്പാകെ സമ൪പ്പിച്ചിരുന്നു. ഇതിൽ ഏപ്രിൽ നാലിന് വാദം കേൾക്കും. 80 ശതമാനത്തിലേറെ ഉപയോഗിക്കുന്നവ൪ യൂനിറ്റിന് 11 രൂപ വീതം നൽകണമെന്നാണ് ആവശ്യം.
 സാമ്പത്തികബാധ്യത വ൪ധിച്ച സാഹചര്യത്തിൽ നിരക്കിൽ 25 ശതമാനത്തോളം വ൪ധന വരു  ത്ത ണ  െമ ന്ന ാണ്  ബോ൪ഡ് ആവശ്യപ്പെടുന്നത്. റെഗുലേറ്ററി കമീഷൻ നിലവിൽ വന്ന ശേഷം ആദ്യമായാണ് വൈദ്യുതി നിരക്കിൽ മാറ്റം വരത്തുന്നത്.  എല്ലാ വിഭാഗം ഗാ൪ഹിക ഉപഭോക്താക്കൾക്കും വൻ ബാധ്യതയാണ് ഇതിലൂടെ വരിക. 3200 കോടിയിലേറെ രൂപ നടപ്പ് വ൪ഷം കമ്മി ഉണ്ടാകുമെന്നാണ് ബോ൪ഡ് പ്രതീക്ഷിത വരവ്-ചെലവ് കണക്കുകളിൽ പറഞ്ഞിരിക്കുന്നത്. ഇതിൽ കമീഷൻെറ വിധി പുറത്തു വന്നിട്ടില്ല. വൻ തുക ഇക്കൊല്ലവും കമ്മി വരുമെന്നാണ് സൂചന.  2011 ഏപ്രിൽ മുതൽ സെപ്റ്റംബ൪ വരെയുള്ള  ഇന്ധന സ൪ചാ൪ജ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. യൂനിറ്റിന് 20 പൈസ വീതമാണ് സ൪ചാ൪ജ്. 20 യൂനിറ്റിനുമേൽ ഉപയോഗിക്കുന്ന ഗാ൪ഹിക ഉപഭോക്താക്കൾ അടക്കം എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഇത് ബാധകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.