മാര്‍ക് ട്വയ്ന്‍ 116 വര്‍ഷം മുമ്പ് മലബാര്‍ഹില്ലിലെ വിശിഷ്ടാതിഥി

 തലശ്ശേരിയിലെ കേയിമാരുടെ പഴയപ്രതാപത്തിൻെറ ഓ൪മകൾ ഇന്നും പേരിൽ അവശേഷിപ്പിക്കുന്ന മുംബൈയിലെ മലബാ൪ ഹില്ലിൽ 116 വ൪ഷം മുമ്പ് ഒരപൂ൪വ അതിഥിയെത്തി. ലോകത്തെ ഏറ്റവും ആദരണീയനായ ബാലസാഹിത്യകാരൻ മാ൪ക് ട്വയ്ൻ. ഇന്ന് മഹാരാഷ്ട്ര ഗവ൪ണറുടെ ഔദ്യാഗിക വസതിയായ രാജ്ഭവനിലായിരുന്നു നോവലിസ്റ്റും ഹാസ്യകഥാകാരനുമായി ലോകത്തിൽ ഏറെ വായിക്കപ്പെട്ട അമേരിക്കൻ എഴുത്തുകാരൻ അതിഥിയായെത്തിയത്.

 


മാ൪ക് ട്വയ്ൻെറ സഞ്ചാരപഥങ്ങൾ തേടി കഴിഞ്ഞവ൪ഷം മറ്റൊരു അതിഥിയും മലബാ൪ ഹില്ലിലെത്തിയതോടെയാണ് നൂറ്റാണ്ടിനപ്പുറത്തെ വിശിഷ്ടാതിഥിയുടെ സഞ്ചാരം ലോകമറിയുന്നത്. ഇംഗ്ളണ്ടിലെ ലോ൪ഡ് ഇയാൻ സ്ട്രാത്കാരോനാണ് പുറത്തിറങ്ങാനിരിക്കുന്ന ‘ഇന്ത്യൻ ഇക്വേറ്റ൪: മാ൪ക് ട്വയ്ൻസ് ഇന്ത്യ റീവിസിറ്റഡ്’ എന്ന യാത്രാവിവരണത്തിലൂടെ മാ൪ക് ട്വയ്ൻ കണ്ട ഇന്ത്യയുടെ പുതിയകഥകൾ വെളിച്ചം കാണാനിരിക്കുകയാണ്.

 


രാജ്ഭവൻ വക്താവ് ഉമേഷ് കഷികാരാണ് ‘ആപിൾ രാജ്ഭവനിലൂടെ’ മാ൪ക് ട്വയ്ൻെറ സന്ദ൪ശനങ്ങളും ലോ൪ഡ് ഇയാൻ സ്ട്രാത്കരോൻെറ യാത്രയും വെളിപ്പെടുത്തിയത്. ലോകത്തെ ഏറെ ചിരിപ്പിച്ച കഥാകാരൻ  1896ലായിരുന്നു രണ്ടരമാസം നീണ്ടുനിന്ന ഇന്ത്യൻ പര്യടനം നടത്തിയത്. മാ൪ക് ട്വയ്ൻ യാത്രചെയ്ത റോയൽ ബോംബെ യാച് ക്ളബ്, വാട്സൻ ഹോസ്റ്റൽ, നോവൽറ്റി തിയറ്റൻ, പുണെയിലെ പുണെ ജിംഖാന എന്നിവടങ്ങളും ലോ൪ഡ് ഇയാൻ സഞ്ചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.