പെട്രോള്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്ന്

ന്യുദൽഹി: പെട്രോളിന് വില കൂട്ടുന്ന കാര്യത്തിൽ തീരുമാനം ഞായറാഴ്ചയെന്ന് റിപ്പോ൪ട്ട്. നികുതി, സബ്സിഡി എന്നിവയുടെ കാര്യത്തിൽ സ൪ക്കാ൪ തീരുമാനം അറിയാത്തതാണ് കാരണം.

ലിറ്ററിന് 7.65 രൂപ നഷ്ടമാകുന്നുവെന്നാണ് എണ്ണ കമ്പനികളുടെ വാദം. വിൽപന നികുതി ഇനത്തിൽ 20 ശതമാനവും നഷ്ടമാകുന്നുവെന്ന് അവ൪ പറയുന്നു. ഈ സാഹചര്യത്തിൽ  അഞ്ച് രൂപയെങ്കിലും വ൪ധിപ്പിക്കണമെന്നാണ് ആവശ്യം. 2010 മുതൽ  കമ്പനികളാണ് എണ്ണയുടെ  വില നിശ്ചയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.