കേരളത്തിന് കേന്ദ്രത്തില്‍നിന്ന് 50 മെഗാവാട്ട് വൈദ്യുതികൂടി

ന്യൂദൽഹി: കേരളത്തിൻെറ വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് കേന്ദ്രത്തിൽനിന്ന് 50 മെഗാവാട്ട് വൈദ്യുതികൂടി അനുവദിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ. ഞായറാഴ്ച മുതൽ അധിക വൈദ്യുതി ലഭിച്ചുതുടങ്ങും. കേന്ദ്രത്തിൻെറ അൺഅലോക്കേറ്റഡ് ക്വോട്ടയിൽനിന്ന് കേരളത്തിന് നിലവിൽ 366 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. അതിന് പുറമെയാണ് ഇപ്പോഴത്തെ 50 മെഗാവാട്ട്.
 മറ്റൊരു സംസ്ഥാനത്തിന് നൽകുന്ന വൈദ്യുതി വിഹിതം കുറച്ചാണ് ഇത് കേരളത്തിന് നൽകുന്നതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ദക്ഷിണേന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. കേരളം 220 മെഗാവാട്ടിൻെറ കുറവാണ് അനുഭവിക്കുന്നത്. ആന്ധ്രക്ക് 1135ഉം ക൪ണാടകക്ക് 1818ഉം  തമിഴ്നാടിന് 2886ഉം മെഗാവാട്ടിൻെറ ക്ഷാമമാണുള്ളത്. കേന്ദ്രത്തിൽനിന്നുള്ള വൈദ്യുതി വിഹിതം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിനാണ്.
 വൈദ്യുതി ഉപഭോഗം വ൪ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കണം. എതി൪പ്പുകൾ മറികടക്കാൻ രാഷ്ട്രീയത്തിന് അതീതമായ സമവായം ഉണ്ടാക്കണം. മുല്ലപ്പെരിയാ൪ പ്രശ്നത്തിൻെറ പേരിൽ ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളയേണ്ടി വന്നതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്. ജനങ്ങളുടെ ജീവൻെറ പ്രശ്നം വന്നപ്പോൾ അത്തരമൊരു നിലപാട് സ൪ക്കാ൪ സ്വീകരിച്ചത് തെറ്റാണെന്ന് കരുതുന്നില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.