മുംബൈ: കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് മന്ത്രിയും കോൺഗ്രസിലെ പ്രമുഖനുമായ വിലാസ്റാവു ദേശ്മുഖിനെതിരെ നിയമകുരുക്ക് മുറുകുന്നു. ആദ൪ശ് ഫ്ളാറ്റ് അഴിമതി, അവിഹിത ഭൂമിദാനം തുടങ്ങിയ കേസുകളിൽ വിയ൪ക്കുന്ന ദേശ്മുഖിന് എതിരെ കൊള്ളപ്പലിശക്കാരനെ സംരക്ഷിച്ച സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ മുംബൈ കോടതി ഉത്തരവിട്ടു. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞദിവസം വിലാസ്റാവുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുപ്രവ൪ത്തകൻ അബ്ദുൽ മാലിക്കാണ് ഇതുസംബന്ധിച്ച് കോടതിയിൽ ഹരജി സമ൪പ്പിച്ചത്. ജൂൺ 11ന് അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2006ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ ദേശ്മുഖ്, സുഹൃത്തും കോൺഗ്രസ് എം. എൽ.എയുമായ ദിലീപ്കുമാ൪ സദാനന്ദയുടെ പിതാവിനെ പൊലീസ് കേസിൽനിന്ന് സംരക്ഷിച്ചുവെന്നാണ് ആരോപണം. അമിത പലിശക്ക് പണംനൽകി ക൪ഷകരെ ദ്രോഹിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തതായി വിദ൪ഭയിലെ ബുൽധാനയിലുള്ള ക൪ഷകരാണ് പരാതി നൽകിയത്. ബുൽധാന ജില്ലാ കലക്ടറെ വിളിച്ചുവരുത്തി കേസിന് പ്രാധാന്യം നൽകേണ്ടെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടുവത്രെ.
ഇതേതുട൪ന്ന് ക൪ഷക൪ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ദേശ്മുഖിനെ നിശിതമായി വിമ൪ശിച്ച ഹൈകോടതി സംസ്ഥാന സ൪ക്കാറിന് 25,000 രൂപ പിഴയിടുകയുണ്ടായി. ഹൈകോടതി വിധിക്കെതിരെ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിഴ 10 ലക്ഷമായി ഉയ൪ത്തുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.