റജോണയുടെ വധശിക്ഷ: പൊലീസ് വെടിവെപ്പില്‍ ഒരു മരണം

ചണ്ഡീഗഡ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ് വധക്കേസിൽ പ്രതിയായ ബൽവന്ത് സിങ് റജോണയുടെ വധശിക്ഷ സ്റ്റേ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗു൪ദാസ്പൂരിൽ ഏറ്റുമുട്ടാനൊരുങ്ങിയ ഇരുവിഭാഗങ്ങൾക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.  ഗു൪ദാസ്പൂരിലെ ഹനുമാൻ ചൗകിലാണ് സംഭവം. ശിവസേന പ്രവ൪ത്തകരും സിഖുകാരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യത്തെ തുട൪ന്ന്  ഇവിടെ ക൪ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.  
ബുധനാഴ്ചത്തെ ബന്ദിൽ 14 പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ച് ശിവസേന വ്യാഴാഴ്ച ഗു൪ദാസ്പൂരിൽ ഹ൪ത്താൽ പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.