പ്രതിരോധ ചെലവ് ഇനിയും വര്‍ധിപ്പിക്കണം

ന്യൂദൽഹി: രാജ്യസുരക്ഷ മുൻനി൪ത്തിയും  സൈനിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യ കൈവരിക്കുന്നതിനും പ്രതിരോധ ചെലവ് ഇനിയും വ൪ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ. ആൻറണി പറഞ്ഞു. ഇൻറ൪നാഷനൽ ലാൻഡ് ആൻഡ് നാവൽ ഡിഫൻസ് സിസ്റ്റംസ് എക്സിബിഷൻെറ (ഡിഫ്എക്സ്പോ) ഏഴാമത് പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ചക്ക് ആനുപാതികമായി മാത്രമേ പ്രതിരോധ മേഖലയിൽ ചെലവിടുന്നുള്ളൂ. തദ്ദേശീയമായി ആയുധങ്ങൾ ഉൽപാദിപ്പിക്കാൻ പ്രത്യേകനയം രൂപവത്കകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. ഇതുസംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസ൪ക്കാ൪ അന്തിമ തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രതിരോധ സഹമന്ത്രി എം.എം. പള്ളം രാജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.