ന്യൂദൽഹി: പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമ൪പ്പിച്ച അപേക്ഷ കേന്ദ്രം നിരസിച്ചു. റോഡ് നി൪മിക്കുമ്പോൾ ഇലക്ട്രിക്, ടെലിഫോൺ പോസ്റ്റുകൾ, ജലവിതരണ പൈപ്പ് എന്നിവ മാറ്റിസ്ഥാപിക്കുന്നതിൻെറ ചെലവ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കേരളത്തിൻെറ അപേക്ഷ. എന്നാൽ, കേരളത്തിൻെറ ആവശ്യം അംഗീകരിക്കാൻ നി൪വാഹമില്ലെന്ന് ഗ്രാമവികസന സഹമന്ത്രി പ്രദീപ് ജെയിൻ ആദിത്യ ലോക്സഭയിൽ വ്യക്തമാക്കി. പദ്ധതിയിൽ അതിന് വ്യവസ്ഥയില്ലാത്തതിനാലാണ് കേരളത്തിൻെറ അപേക്ഷ തള്ളിയതെന്ന് അദ്ദേഹം ആൻേറാ ആൻറണി എം.പിക്ക് നൽകിയ മറുപടിയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.