തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതി കേന്ദ്രത്തിൽ പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് ആയമാരെ സസ്പെൻഡ് ചെയ്തു. ജില്ലാ കളക്ടറുടെ റിപ്പോ൪ട്ടിനെ തുട൪ന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നി൪ദേശ പ്രകാരമാണ് നടപടി.
ഒന്നരവയസുകാരി അനന്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം . അമ്മത്തൊട്ടിലിൽ നിന്നും കണ്ടെടുത്ത കുട്ടിയാണ് അനന്യ. ഉച്ച ഭക്ഷണം കൊടുത്ത ശേഷം ജീവനക്കാ൪ കൈകഴുകാൻ പോയ സമയത്താണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. കൂടുതൽ അന്വേഷണം നടന്ന് വരികയാണ്് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.