കൈക്കൂലിയുമായി ആരും സമീപിച്ചിട്ടില്ല: ദേവഗൗഡ

ബംഗളൂരു: പ്രധാനമന്ത്രിയായിരിക്കേ തൻെറ പിതാവിന്  കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നുവെന്ന കുമാര സ്വാമിയുടെ പ്രസ്താവന  എച്ച്.ഡി ദേവഗൗഡ തള്ളിക്കളഞ്ഞു.

കൈക്കൂലി വാഗ്ദാനം ചെയ്ത് തന്നെ ആരും സമീപിച്ചിട്ടില്ല.  ആരും തന്നെ സ്വാധീനിച്ചിട്ടുമില്ല. ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം ബംഗളൂരുവിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

 
നേരത്തെ,  പ്രതിരോധ കരാ൪ നേടാൻ മധ്യവ൪ത്തികൾ ദേവഗൗഡയെ സമീപിച്ചിരുന്നുവെന്ന് മകനും മുൻ ക൪ണാടക മുഖ്യമന്ത്രിയുമായിരുന്ന കുമാരസ്വാമി പ്രസ്താവിച്ചിരുന്നു. തുട൪ന്ന് പ്രതിരോധ മന്ത്രാലയത്തിൽ അഴിമതി സാധാരമാണെന്നതിന് തെളിവാണിതെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.