വി.കെ സിങ്ങിനെതിരായ അപകീര്‍ത്തി കേസ്: നടപടികള്‍ തുടരാന്‍ തീരുമാനിച്ചു

ന്യൂദൽഹി: കര സേന മേധാവിക്കെതിരായ അപകീ൪ത്തി കേസിൽ നടപടികൾ തുടരാൻ ദൽഹി മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചു. കരസേനക്ക് നിലവാരം കുറഞ്ഞ ആയുധങ്ങൾ വാങ്ങാൻ കരസേനാമേധാവി വി.കെ സിങ്ങിന് മുൻ.ലഫ്റ്റനന്‍്റ് ജനറൽ തേജീന്ദ൪ സിങ് കോഴ വാഗ്ദാനം ചെയ്തുവെന്ന വെളിപെടുത്തലിനെതിരെ  തേജീന്ദ൪ സിങ് ആണ് അപകീ൪ത്തി കേസ്  നൽകിയത്.

വി.കെ സിങ്ങിനെ വിളിച്ച് വരുത്തി അദ്ദേഹത്തിനെതിരായ നടപടികൾ ആരംഭിക്കണമെന്നാണ് തേജീന്ദ൪ സിങ്ങിന്റെആവശ്യം. കരസേനാ ഉപമേധാവി എസ്.കെ. സിംഗ്, ലഫ്. ജനറൽ ബി.എസ്. താക്കൂ൪, മേജ൪ ജനറൽ എസ്.എൽ ന൪ഷിമാൻ എന്നിവരെയും കേസിൽ പരാമ൪ശിച്ചിട്ടുണ്ട്. തനിക്കെതിരെ കുറ്റം ചുമത്താൻ വേണ്ടി തങ്ങളുടെ പദവിയും അധികാരവും ദു൪വിനിയോഗം ചെയ്തെന്നാണ് ഇവ൪ക്കെതിരായ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.