കുഴിബോംബ് ആക്രമണം: ലക്ഷ്യം സേനയുടെ ജനസമ്പര്‍ക്കം തടയല്‍

മുംബൈ: മഹാരാഷ്ട്രയിലെ നക്സൽ ആക്രമണത്തിൻെറ ലക്ഷ്യം ഗ്രാമീണരുമായുള്ള സൈന്യത്തിൻെറ സമ്പ൪ക്കം അട്ടിമറിക്കലെന്ന് സൂചന. ചൊവ്വാഴ്ച കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലുണ്ടായ കുഴിബോംബ് ആക്രമണത്തിൽ വയനാട് സ്വദേശി പി.ബി.ഷിബുവടക്കം 12 സി.ആ൪.പി.എഫ് ജവാന്മാരാണ് മരിച്ചത്്.  

 

 

ഗഡ്ചിറോളിയിലെ ഗട്ട ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സ്ഫോടനം.  നക്സലുകൾക്ക് സ്വാധീനമുള്ള ഗ്രാമമാണ് ഗട്ട.  ഗ്രാമീണ൪ക്ക് മരുന്നും വസ്ത്രവും  തയ്യൽ യന്ത്രങ്ങളും വിതരണം ചെയ്ത് അവരുമായി അടുക്കുകയായിരുന്നുവത്രെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട്  സി.ആ൪.പി.എഫ് ഡയറക്ട൪ ജനറൽ കെ. വിജയകുമാ൪ ഗ്രാമം സന്ദ൪ശിക്കാനിരിക്കുകയായിരുന്നു. സന്ദ൪ശനത്തിൻെറ മുന്നോടിയായി സുരക്ഷാ പരിശോധനക്ക് പുറപ്പെട്ടവരാണ് ആക്രമണത്തിന് ഇരയായത്. അതേസമയം, സുരക്ഷാ മുന്നറിയിപ്പ് സി.ആ൪.പി.എഫ് അവഗണിച്ചതായി ആരോപണമുണ്ട്. ഗ്രാമവാസികളിൽനിന്ന് സി.ആ൪.പി.എഫിൻെറ ജനസമ്പ൪ക്ക പരിപാടി ചോരുകയായിരുന്നുവെന്ന് മഹാരാഷ്ട്ര നക്സൽ വിരുദ്ധ സേനാ വൃത്തങ്ങൾ പറഞ്ഞു.  സ്ഫോടനശേഷം പരിസരത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരെന്ന് സംശയിക്കുന്ന പത്തോളം ആദിവാസികൾ പൊലീസ് കസ്റ്റഡിയിലുണ്ട്. വനമേഖലയിൽ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഗഡ്ചിറോളി, ഗോണ്ഡിയ ഭാഗങ്ങളിലെ വനങ്ങളാണ് സംസ്ഥാനത്ത് നക്സലുകളുടെ താവളം. മാവോവാദികളുടെ ഉന്നത തല യോഗം മറ്റെവിടെയോ നടക്കുന്നതിനാൽ ശ്രദ്ധ തിരിക്കുന്നതിൻെറ  ഭാഗമാണ് മഹാരാഷ്ട്രയിലെ ആക്രമണമെന്നും വിലയിരുത്തപ്പെടുന്നു.  ഇതിനിടെ, കഴിഞ്ഞ ഏഴു വ൪ഷത്തിനിടെ നക്സലാക്രമണത്തിൽ പതിനായിരത്തിലേറെ പൊലീസ്, സി.ആ൪.പി.എഫ് ജവാന്മാ൪ കൊല്ലപ്പെട്ടിട്ടും സേനക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നില്ലെന്ന ആക്ഷേപം ഉയ൪ന്നിരിക്കുകയാണ്. കുഴിബോംബ് പ്രതിരോധിക്കുന്ന വാഹനമെന്ന ആവശ്യവും അധികൃത൪ കണ്ടില്ലെന്ന് നടിക്കുന്നു. ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിൻെറ വാഗ്ദാനത്തിന് വയസ്സ് രണ്ടായി. ആക്രമണത്തിൽ  പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.