ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചു

പനാജി: ഗോവയിൽ പെട്രോളിന്റെ വില ലിറ്ററിന് 11 രൂപ കുറച്ചു. ബജറ്റ് പ്രസംഗത്തിനിടെ മുഖ്യമന്ത്രി മനോഹ൪ പരിക്കറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പെട്രോളിന്റെ വാറ്റ് നികുതി 0.1 ശതമാനമായാണ് സംസ്ഥാനത്ത് കുറച്ചത്.

 പെട്രോൾ വില 11 രൂപ കുറക്കുമെന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നികുതിയിൽ കുറവ് വരുത്തുന്നതോടെ ഗോവയിൽ ഒരു ലിറ്റ൪ പെട്രോളിന്റെ വില 55 രൂപയായി കുറയും. ച൪ച്ചയ്ക്ക് ശേഷം ബജറ്റ് പാസാക്കുന്നതോടെയാണ്  പുതുക്കിയ വില പ്രാബല്യത്തിൽ വരിക.

സംസ്ഥാനത്ത് 5.33 ലക്ഷം ഇരുചക്രവാഹന ഉടമകളുണ്ടെന്നാണ് കണക്ക്.  വിമാന ഇന്ധനത്തിന്റെവാറ്റ് നികുതിയും 22 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ഗോവയിലേക്ക് സ൪വീസ് നടത്തുന്ന വിമാനക്കമ്പനികൾക്കും ഇത് ഏറെ പ്രയോജനകരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.