ദീപ നായര്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍

കൊച്ചി: മന്ത്രിയുമായുള്ള ഭിന്നതയെത്തുട൪ന്ന് രാജിവെച്ച ഡോ. ബി. അശോകിന ്പകരം സംസ്ഥാന ചലച്ചിത്ര വികസന കോ൪പറേഷൻെറ മാനേജിങ് ഡയറക്ടറായി ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ദീപ നായരെയും ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായി  പബ്ളിക് റിലേഷൻസ് ഡിപ്പാ൪ട്ട്മെൻറിലെ ഡെപ്യൂട്ടി ഡയറക്ട൪ മനോജ് കുമാറിനെയും നിയമിച്ചു.  ദീപ നായ൪ ഇപ്പോൾ വനം വകുപ്പിൽ  കൺസ൪വേറ്ററുടെ തസ്തികയിൽ പ്രവ൪ത്തിച്ചുവരികയാണ്. സാംസ്കാരിക ക്ഷേമനിധി ബോ൪ഡിൻെറ സെക്രട്ടറിയാണ് മനോജ് ഇപ്പോൾ. അടുത്തദിവസം തന്നെ ഇരുവരും പുതിയ പദവികൾ ഏറ്റെടുക്കും.  മുനിസിപ്പാലിറ്റീസ് ഡയറക്ടറായിരിക്കേയാണ് ഭരണപരമായ സൗകര്യത്തിനായി  ഡോ. ബി. അശോകിനെ രണ്ട് പദവികളുടെയും ചുമതലകൾ നൽകി കെ.എസ്.എഫ്.ഡി.സിയിലും ചലച്ചിത്ര അക്കാദമിയിലും നിയമിച്ചത്. എന്നാൽ, മന്ത്രിയുമായും ചലച്ചിത്ര വികസന കോ൪പറേഷൻെറയും ചലച്ചിത്ര അക്കാദമിയുടെയും ചെയ൪മാന്മാരുമായും രൂക്ഷമായ ഭിന്നത ഉടലെടുത്തതിനെത്തുട൪ന്ന് ഈ സ്ഥാനത്തുനിന്ന് അശോകിനെ നീക്കാൻ വകുപ്പ് മന്ത്രി തീരുമാനിക്കുകയായിരുന്നു. നേരത്തേ സെക്രട്ടറിയായിരുന്ന കെ.ജി. സന്തോഷിനെ ഈ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷമാണ് ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് ബി. അശോകിനെ നിയമിച്ചത്. കെ.എസ്.എഫ്.ഡി.സിയുടെ എം.ഡിയായിരുന്ന സഞ്ജീവ് കുമാ൪ പട്ജോഷിയെയും നേരത്തേ മാറ്റിയിരുന്നു. തുട൪ന്നാണ് ഈ ചുമതലയും ബി. അശോകിന് നൽകിയത്. അക്കാദമിയുടെയും കോ൪പറേഷൻെറയും  തീരുമാനം മറികടന്ന് എം.ഡി എടുത്ത  തീരുമാനങ്ങളാണ് സ്ഥാനചലനത്തിന് ഇടയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.