കൊടുവള്ളി: ഹയ൪സെക്കൻഡറി പൊതുപരീക്ഷാ നടത്തിപ്പിന് സംസ്ഥാന ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് അനുവദിക്കുന്ന തുക അപര്യാപ്തമെന്ന് ആക്ഷേപം. പ്ളസ്വൺ, പ്ളസ്ടു, പ്രാക്ടിക്കൽ, തിയറി പരീക്ഷകൾ നടത്തുന്നതിനായി ഡയറക്ടറേറ്റ് അനുവദിക്കുന്ന തുക പ്രാഥമിക ചെലവുകൾക്ക് മാത്രമേ തികയുന്നുള്ളൂ എന്ന പരാതിയുമായി പ്രിൻസിപ്പൽമാ൪ രംഗത്തുവന്നു. മറ്റു സ്കൂളുകളിൽനിന്ന് പരീക്ഷാ ഡ്യൂട്ടിക്കെത്തുന്ന അധ്യാപക൪ക്ക് നൽകാൻ ടി.എ, ഡി.എ ഇനത്തിൽ മാത്രം വൻ തുക ചെലവാകും.
പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ഉപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ഉത്തരക്കടലാസ് കെട്ടുകൾ മൂല്യനി൪ണയ കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനുള്ള തപാൽ ചെലവുകൾ, എന്നീ കാര്യങ്ങൾക്കും നല്ലൊരു തുക ആവശ്യമായി വരുന്നുണ്ട്. എന്നാൽ, ഡയറക്ടറേറ്റ് അനുവദിക്കുന്ന തുക ഇതിൻെറ പകുതി കാര്യങ്ങൾക്ക് പോലും തികയുന്നില്ലെന്ന് പ്രിൻസിപ്പൽമാ൪ പറയുന്നു.
കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന സ്കൂളുകളുടെ കാര്യമാണ് ഏറെ ദയനീയം. പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി തുക അനുവദിക്കാത്തത് കാരണം പ്രിൻസിപ്പൽമാ൪ സ്വന്തം കീശയിൽനിന്ന് എടുത്ത് പരീക്ഷ നടത്തേണ്ട അവസ്ഥയാണ്. പരാതിയുമായി ഹയ൪സെക്കൻഡറി ഡയറക്ടറേറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ തൽക്കാലം മറ്റെവിടെനിന്നെങ്കിലും പണമെടുത്ത് പരീക്ഷ നടത്തണമെന്നും പിന്നീട് തിരിച്ചുനൽകാമെന്നുമാണത്രെ ലഭിച്ച മറുപടി. എന്നാൽ, കഴിഞ്ഞ വ൪ഷങ്ങളിൽ ഈ രീതിയിൽ പണം ചെലവഴിച്ച പ്രിൻസിപ്പൽമാ൪ക്ക് അത് തിരിച്ചുകിട്ടിയില്ല എന്ന ആക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ടെന്നും പരീക്ഷാ നടത്തിപ്പിനായി കൂടുതൽ തുക അനുവദിക്കുന്നത് സംബന്ധിച്ച് ച൪ച്ചകൾ നടക്കുകയാണെന്നും ഹയ൪സെക്കൻഡറി പരീക്ഷാ ജോയൻറ് ഡയറക്ട൪ മാധ്യമത്തിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.