ഇടുക്കിയില്‍ 150 കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു

അടിമാലി: ഇടുക്കിയിലെ രാജാക്കോട്ട് വൻ കഞ്ചാവ് വേട്ട. എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ ഏലത്തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന 150 കിലോ ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കി രാജാക്കോട് കുരങ്ങ് പാറയിലെ ഏലത്തോട്ടത്തിലാണ് കഞ്ചാവ് കുഴിച്ചിട്ടിരുന്നത്. ശനിയാഴ്ച വെളുപ്പിന് ഇടുക്കി എക്സൈസ് കമ്മീഷ്ണ൪ എൻ.എസ് സലീം കുമാറിൻെറ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

200 ലിറ്റ൪ വെള്ളം കൊള്ളുന്ന രണ്ട് പ്ളാസ്റ്റിക് ബാഗിൽ പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്്. സംഭവത്തിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസെടുത്തു. സ്ഥലം ഉടമ വൈസൻവാലി പുളിക്കൽ സജിക്കൈതിരായാണ് കേസ് രജിസ്റ്റ൪ ചെയ്തിട്ടുള്ളത്.

 കഴിഞ്ഞ ഒരുവ൪ഷത്തിനിടെ ഇടുക്കിയിൽ നടന്ന ഏറ്റവും വലിയ  കഞ്ചാവ് വേട്ടയാണിത്. ആന്ധ്ര,ഒറീസ, എന്നിവിടങ്ങളിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്ന് കരുതുന്നു. രാജാക്കാട്ടെ വ്യാപാരികളിൽ ചില൪ക്ക് കഞ്ചാവ് വിൽപനയുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.