കൊച്ചി മെട്രോക്ക് രണ്ടാഴ്ചക്കകം കേന്ദ്ര അംഗീകാരം ലഭ്യമാകും -എം.ഡി

കൊച്ചി: കൊച്ചി മെട്രോക്ക് പൊതുനിക്ഷേപക ബോ൪ഡ് യോഗം അംഗീകാരം നൽകിയതോടെ പ്രധാന കടമ്പകളെല്ലാം കടന്ന് പദ്ധതി യാഥാ൪ഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി കിട്ടിയാൽ കേരളത്തിൻെറ സ്വപ്ന പദ്ധതിയുടെ നി൪മാണ പ്രവൃത്തികൾക്ക് തുടക്കമാകും. രണ്ടാഴ്ചക്കുള്ളിൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ എം.ഡി ടോം ജോസ് വ്യക്തമാക്കി.

 ചെന്നൈ മാതൃകയിലാകും പദ്ധതിയെന്ന് ധാരണയായിട്ടുണ്ട്. 5181 കോടിയാണ് പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. ഇതിൽ 15ശതമാനം വീതം കേന്ദ്രവും കേരളവും വഹിക്കും. ബാക്കി തുക വായ്പയിലൂടെ കണ്ടെത്തും. വായ്പ സംബന്ധിച്ച് ജപ്പാൻ ഇൻറ൪ നാഷനൽ ക്രെഡിറ്റ് ഏജൻസിയുമായി കൊച്ചി മെട്രോ അധികൃത൪ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.   

 നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിച്ച് മൂന്ന് വ൪ഷത്തിനുള്ളിൽ പദ്ധതി പൂ൪ത്തീകരിക്കാമെന്ന ഡി.എം.ആ൪.സി മുഖ്യ ഉപദേശകൻ ഇ. ശ്രീധരൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിരുന്നു.  കേന്ദ്ര സ൪ക്കാറിൻെറ അനുമതി ലഭിച്ചാലുടൻ നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിക്കാനാണ് സ൪ക്കാ൪ തീരുമാനിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.