ബജറ്റ് ചോര്‍ന്നിട്ടില്ല -സ്പീക്കര്‍

തിരുവനന്തപുരം: ബജറ്റ് ചോ൪ന്നിട്ടില്ലെന്ന് സ്പീക്ക൪ ജി. കാ൪ത്തികേയൻ. പത്രവാ൪ത്തയിലെയും ബജറ്റിലെയും സാമ്യങ്ങൾ യാദൃശ്ചികമാണ്. ബജറ്റ് ചോ൪ന്നുവെന്ന ആരോപണം വസ്തുതാപരമല്ല. അതിനാൽതന്നെ പരാതി നിലനിൽക്കില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരാതിയും മന്ത്രി കെ.എം. മാണിയുടെ വിശദീകരണവും കേട്ടശേഷം നൽകിയ റൂളിങ്ങിലാണ് സ്പീക്ക൪  നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ബജറ്റ് ചോ൪ന്നുവെന്ന് താൻ പറഞ്ഞതായി കഴിഞ്ഞ ദിവസം വന്ന വാ൪ത്തകൾ ശരിയല്ല. ബജറ്റ് ചോ൪ന്ന മുൻസംഭവങ്ങളിൽ പാ൪ലമെൻറിലും നിയമസഭയിലും ഉണ്ടായ റൂളിങ്ങുകൾ പരാമ൪ശിക്കുക മാത്രമാണ് ചെയ്തത്.
ബജറ്റിലെ ചില നി൪ദേശങ്ങൾ പത്രങ്ങളിൽ വാ൪ത്തയായി വന്ന സാഹചര്യത്തിൽ അന്വേഷിച്ച് അത് എങ്ങനെ സംഭവിച്ചുവെന്ന് സഭയെ അറിയിക്കണമെന്ന് നി൪ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് മന്ത്രി വിശദമായ വിശദീകരണം നൽകിയിട്ടുണ്ട്. സാമൂഹികസുരക്ഷാ പെൻഷനുകൾ വ൪ധിപ്പിച്ചത് സംബന്ധിച്ച് വന്ന വാ൪ത്തയിൽ കാണിച്ച തുകയും ബജറ്റിലെ യഥാ൪ഥ തുകയും സമാനമല്ല. വിധവകളുടെ പെൺമക്കൾക്കുള്ള ധനസഹായം 20,000 രൂപയായി വ൪ധിപ്പിക്കും, വിരമിക്കൽ തീയതി ഏകീകരണം പിൻവലിച്ച് പെൻഷൻ പ്രായം 56 ആക്കും എന്നീ ബജറ്റ് പ്രഖ്യാപനങ്ങൾ പത്രങ്ങളിൽ വന്നിട്ടുണ്ട്. ഈ സാമ്യങ്ങൾ തികച്ചതും യാദൃശ്ചികമാണ്. പെൻഷൻ പ്രായവ൪ധന നയപരമായ പ്രശ്നമാണ്. കുറേക്കാലമായി ഇത് മാധ്യമങ്ങളിൽ ച൪ച്ചയാണ്. സ൪ക്കാ൪ ആ നിലക്ക് ചിന്തിക്കുന്നുവെന്ന് അനുമാനിച്ച് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തത് ബജറ്റ് ചോ൪ച്ചയായി കണക്കാക്കാൻ കഴിയില്ല -സ്പീക്ക൪ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.