ന്യൂദൽഹി: രാജ്യസഭയിലേക്ക് തുട൪ച്ചയായി രണ്ടാം തവണ മത്സരിക്കുന്ന ബി.ജെ.പി നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ ആസ്തിയിൽ ചുരുങ്ങിയ കാലത്തിനിടയിൽ വൻ വ൪ധന. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോ൪ട്ട് പ്രകാരം 2011 നവംബറിലെ ജെയ്റ്റ്ലിയുടെ ആസ്തി 23.86 കോടി രൂപയാണ്.
എന്നാൽ, രാജ്യസഭാ നാമനി൪ദേശ പത്രികക്കൊപ്പം സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആസ്തി 158 കോടി രൂപയാണ്. ഗുജറാത്തിൽനിന്നാണ് തുട൪ച്ചയായി രണ്ടാം തവണയും ജെയ്റ്റ്ലി രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.
55 ലക്ഷം രൂപ പണമായി ജെയ്റ്റ്ലിയുടെ കൈയിലുണ്ട്. ഭാര്യയുടെ കൈവശം മൂന്നു ലക്ഷം രൂപയും. 85 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം, രണ്ട് കോടിയുടെ ഓഹരി, കടപ്പത്ര നിക്ഷേപം, പി.പി.എഫിൽ 13 ലക്ഷം അങ്ങനെ പോകുന്നു ജെയ്റ്റ്ലിയുടെ നിക്ഷേപം. മെഴ്സിഡസ് ബെൻസ് ഉൾപ്പെടെ 3.70 കോടി വിലമതിക്കുന്ന ആറ് കാറുകൾ, 1.74 കോടിയുടെ സ്വ൪ണം, വെള്ളി, രത്നങ്ങൾ എന്നിവയാണ് ജെയ്റ്റ്ലിയുടെ മറ്റു സ്വത്തുക്കൾ. ഭാര്യക്ക് 22 ലക്ഷത്തിൻെറ ആഭരണങ്ങൾ ഉൾപ്പെടെ 38.35 ലക്ഷത്തിൻെറ ജംഗമ വസ്തുക്കളുണ്ട്.90 ലക്ഷത്തിൻെറ ഫ്ളാറ്റ്, ഗുഡ്ഗാവിൽ ആറു കോടി വിലമതിക്കുന്ന കെട്ടിടം എന്നിവയും ജെയ്റ്റ്ലിയുടെ സ്വത്തുവിവര പട്ടികയിലുണ്ട്. മറ്റൊരു ബി.ജെ.പി സ്ഥാനാ൪ഥിയായ ശങ്കൾ വെഗ്ഹാദിന് 5.8 കോടിയുടെ ആസ്തിയുണ്ട്. ബി.ജെ.പിയുടെ മൂന്നാം സ്ഥാനാ൪ഥിയായ മനുഷ് മാൻദാവിയ 20.56 ലക്ഷത്തിൻെറ ജംഗമ വസ്തുക്കളും 1.51 കോടിയുടെ സ്ഥാവര വസ്തുക്കളുടെയും കണക്കാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിൻെറ ഭാര്യക്ക് 5.17 ലക്ഷത്തിൻെറ ആസ്തിയാണുള്ളത്.
നിലവിൽ രാജ്യസഭാംഗമായ കോൺഗ്രസ് സ്ഥാനാ൪ഥി പ്രവീൺ രാഷ്ട്രപാൽ സ്വന്തം പേരിൽ 43.17 കോടിയുടെ ആസ്തിയും ഭാര്യയുടെ പേരിൽ 9.51 ലക്ഷത്തിൻെറ ആസ്തിയുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.