പൊന്നാനി സ്വദേശിക്ക് ഗേറ്റ് പരീക്ഷക്ക് 20ാം റാങ്ക്

പൊന്നാനി: ഗേറ്റ് ഇലക്ട്രിക്കൽ പരീക്ഷക്ക് പൊന്നാനി കോട്ടത്തറ സ്വദേശിക്ക് 20 ാം റാങ്ക്. കോട്ടത്തറ കൊല്ലത്തുകുളം സുരേഷ്- സുജാത ദമ്പതികളുടെ ഏക മകൻ സി.എസ് അനിലിനാണ് റാങ്ക് ലഭിച്ചത്. ഒരുലക്ഷത്തിലധികം ആളുകൾ ഗേറ്റ് പരീക്ഷ എഴുതിയിരുന്നു.

കൊച്ചി അമൃത എഞ്ചിനീയറിങ് കോളജിൽ നിന്നാണ് അനിൽ ഇലക്ട്രിക് എഞ്ചിനീയറിങ് ബിരുദമെടുത്തത്. ഐ.ഐ.ടിയിൽ എംടെക്കിന് ചേരാനൊരുങ്ങുകയാണ് അനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.