സിറിയയില്‍ സൈനികാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

ഡമസ്കസ്: സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥ൪ നടത്തിയ വെടിവെപ്പിൽ 20 പേ൪  കൊല്ലപ്പെട്ടതായി റിപ്പോ൪ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് ദാറ നഗരത്തിൽ ഉദ്യോഗസ്ഥ൪ നടത്തിയ റെയ്ഡിനിടെയാണ് വെടിപ്പുണ്ടായത്. 13 സിവിലിയൻമാരും ഏഴ് സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവ൪ത്തക൪ പറഞ്ഞു. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

അതിനിടെ സിറിയയിലെ സ്ഥാനപതി കാര്യാലയം സൗദി അറേബ്യ അടച്ചതായി റിപ്പോ൪ട്ടുണ്ട്. സിറിയയിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും നയതന്ത്രജ്ഞരേയും ഉദ്യോഗസ്ഥരേയും രാജ്യത്തേക്ക് തിരിച്ച് വിളിച്ചിട്ടുണ്ടെന്നും സൗദി വാ൪ത്താ ഏജൻസി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.