കടല്‍ ദുരന്തം; പ്രശോഭിനെ തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം: ആലപ്പുഴയിൽ മത്സ്യബന്ധന ബോട്ടിൽ ചരക്കു കപ്പലിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിലെ മുഖ്യപ്രതി പ്രശോഭ് സുഗതനെ തിരുവനന്തപുരത്തെത്തിച്ചു. കപ്പലിൽ നിന്ന് വീണതിനെ തുട൪ന്ന് ശ്രീലങ്കയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു പ്രശോഭ്.

രാവിലെ ഒമ്പതിന് ശ്രീലങ്കൻ എയ൪വേസ് വിമാനത്തിലാണ് പ്രശോഭിനെ തിരുവനന്തപുരത്തെത്തിച്ചത്. തുട൪ന്ന് സി.ഐ പി.വി ബേബിയുടെ നേതൃത്വത്തിലുള്ള സംഘം പ്രശോഭിനെ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി.

അപകട സമയത്ത് കപ്പലിന്റെ നിരീക്ഷണ ചുമതല സെക്കന്‍്റ് ഓഫീസ൪ പ്രശോഭിനായിരുന്നു. കേസിൽ പ്രഭുദയ ക്യാപ്റ്റൻ ഗോൾഡൺ ചാൾസ് പെരേര നാവികൻ മയൂ൪ വീരേന്ദ്രകുമാ൪ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.