മുംബൈ: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തുന്ന പാക് ജുഡീഷ്യൽ കമീഷന് മുംബൈ ജയിലിൽ കഴിയുന്ന അജ്മൽ അമീ൪ കസബിനെ കാണാനാകില്ല. കമീഷനെ കസബുമായി കാണാൻ അനുവദിക്കില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കിയതോടെയാണിത്. കസബിൻെറ കുറ്റസമ്മത മൊഴികേട്ട ചീഫ്മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ആ൪.വി.സാവന്ത് വാഗുലെ, കസബിനെ ചോദ്യംചെയ്ത മുംബൈ ക്രൈംബ്രാഞ്ചിലെ സീനിയ൪ ഇൻസ്പെക്ട൪ രമേശ് മഹാളെ, ആക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ പോസ്റ്റ്മോ൪ട്ടം നി൪വഹിക്കുകയും കസബിനെ വൈദ്യപരിശോധന നടത്തുകയുംചെയ്ത ഡോക്ട൪മാരായ സൈലേഷ് മോഹിതെ, ഗണേഷ് നിതുക൪ എന്നിവരെ കണ്ട് പാക് കമീഷൻ തിരിച്ചുപോകും.
ഭീകരാക്രമണ ഗൂഢാലോചന, തീവ്രവാദികൾക്ക് പരിശീലനം തുടങ്ങിയ ആരോപണങ്ങളിൽ പാക് കോടതിയിൽ വിചാരണ നേരിടുന്ന ഹാഫിസ് മുഹമദ് സഈദ്, സഖിയുറഹ്മാൻ ലഖ്വി തുടങ്ങി ആറോളം പേ൪ക്കെതിരെ തെളിവുകൾ ശേഖരിക്കുകയാണ് കമീഷൻെറ ലക്ഷ്യം. ഭീകരാക്രമണ കേസിൽ പ്രത്യേക കോടതിയിൽ വിചാരണ നടന്നപ്പോഴും ബോംബെ ഹൈകോടതിയിൽ അപ്പീലിൽ വാദംനടന്നപ്പോഴും കസബിൻെറ അഭിഭാഷക൪ക്ക് സ്വതന്ത്രമായി തങ്ങളുടെ കക്ഷിയോട് സംസാരിക്കാൻ അവസരം നൽകിയിരുന്നില്ല്ള.
പാക് കമീഷൻ മുംബൈയിലെത്തുന്ന സാഹചര്യത്തിൽ തീവ്രവാദ ആക്രമണത്തെക്കുറിച്ച് പൊലീസിന് ഇൻറലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.