ഉത്തരഖണ്ഡ്: ഭിന്നത അവസാനിച്ചെന്ന് കോണ്‍ഗ്രസ്

ന്യൂദൽഹി: ഉത്ത൪ഖണ്ഡിൽ വിജയ് ബഹുഗുണ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനെച്ചൊല്ലി പാ൪ട്ടി പിള൪പ്പിനെ നേരിടുകയാണെന്ന ആരോപണം കോൺഗ്രസ് തള്ളി. ഭിന്നതകൾ അവസാനിച്ചതായും ചെറിയ ത൪ക്കങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണുണ്ടായതെന്നും കോൺഗ്രസ് വക്താവ് റാഷിദ് അൽവി അറിയിച്ചു. ഉത്തരഖണ്ഡിൽ തന്നെ അവഗണിച്ച് വിജയ് ബഹുഗുണയെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് കേന്ദ്ര കൃഷി-പാ൪ലമെൻററി കാര്യ സഹമന്ത്രി ഹരീഷ് റാവത്ത് രാജിക്കൊരുങ്ങിയതായി റിപ്പോ൪ട്ടുണ്ടായിരുന്നു. റാവത്തിനെ അനുകൂലിക്കുന്ന എം.എൽ.എമാ൪ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചതായും റിപ്പോ൪ട്ടുകൾ ഉണ്ടായിരുന്നു.

 

എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങിൽ മുഴുവൻ എം.എൽ.എമാരും സംബന്ധിക്കേണ്ട കാര്യമില്ലെന്നും മറ്റ് തിരക്കുകൾമൂലം അവ൪ ചടങ്ങിൽ പങ്കെടുക്കാതിരിക്കുകയാണ് ഉണ്ടായതെന്നും റാഷിദ് വിശദീകരിച്ചു. മുഖ്യമന്ത്രിയായി ബഹുഗുണയെ ഹൈകമാൻഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിറകേയാണ് റാവത്ത് കലാപക്കൊടി ഉയ൪ത്തിയത്. 17 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
70 അംഗ നിയമസഭയിൽ ബി.ജെ.പിയേക്കാൾ ഒരു സീറ്റ് അധികം നേടി 32 അംഗങ്ങളുള്ള കോൺഗ്രസ് ചെറു കക്ഷികളുടെ പിന്തുണയോടെയാണ് മന്ത്രിസഭ രൂപവത്കരിച്ചത്.

അതേസമയം, റാവത്ത് തന്നെ അനുകൂലിക്കുന്ന എം.എൽ.എമാരുമായും പാ൪ട്ടി നേതാക്കളുമായും കഴിഞ്ഞ ദിവസം പ്രത്യേക സംഭാഷണം നടത്തി. റാവത്തിന് പിന്തുണ നൽകുന്ന എം.എൽ.എമാരുടെ എണ്ണം 19 ആയി ഉയ൪ന്നതായും അവകാശവാദമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.