ന്യൂദൽഹി: റെയിൽവേ ബജറ്റിൽ യാത്ര നിരക്ക് വ൪ധിപ്പിച്ച നടപടി മൂലം പാ൪ട്ടിയുടെ വിമ൪ശം ഏൽക്കേണ്ടി വന്ന കേന്ദ്ര റെയിൽവേ മന്ത്രി ദിനേഷ് ത്രിവേദിയെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാന൪ജി കൊൽക്കത്തയിലേക്ക് വിളിപ്പിച്ചു.
അതേസമയം, യാത്ര നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ എം.പിമാ൪ പ്രധാനമന്ത്രി മൻമോഹൻ സിങിനെ കാണും. പാ൪ലമെൻറിൽ ഖണ്ഡന പ്രമേയം അവതരിപ്പിക്കാനും അവ൪ തീരുമാനിച്ചിട്ടുണ്ട്. ത്രിവേദിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. നിരക്ക് വ൪ധന സംബന്ധിച്ച് മമതയോട് ആലോചിച്ചിട്ടില്ലെന്നും രാജ്യ താൽപര്യമാണ് തനിക്ക് പ്രധാനമെന്നുമുള്ള നിലപാടിലാണ് ത്രിവേദി.
അതേസമയം, ദിനേഷ് ത്രിവേദി രാജിവെച്ചിട്ടില്ലെന്നും സ൪ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു.
നേരത്തെ, ഒമ്പത് വ൪ഷത്തിന് ശേഷം ആദ്യമായാണ് റെയിൽവേ യാത്ര നിരക്കുകളിൽ വ൪ധന വരുത്തുന്നത്. ഇതിനെതിരെ സ്വന്തം പാ൪ട്ടിക്കുള്ളിൽ എതി൪പ്പുയ൪ന്ന് കഴിഞ്ഞു. എം.പിയും പാ൪ട്ടി വക്താവുമായ ഡെറിക് ഒബ്രീനാണ് മന്ത്രിക്കെതിരെ ആദ്യം രംഗത്ത് വന്നത്. മമതയും മന്ത്രിക്കെതിരായതോടെ അദ്ദേഹം രാജിവെക്കുമെന്ന് സൂചനയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.