ഭോപാൽ: ഖനന മാഫിയ ഐ.പി.എസ് ഓഫിസറെ ട്രാക്ട൪ കയറ്റി കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ സി.ബി.ഐയെ ചുമതലപ്പെടുത്തിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ അറിയിച്ചു. മൊറീന ജില്ലയിൽ മാ൪ച്ച് എട്ടിനാണ് ഐ.പി.എസ് ഓഫിസ൪ നരേന്ദ്രകുമാ൪ ദാരുണമായി വധിക്കപ്പെട്ടത്. കൊല്ലപ്പെട്ട ഓഫിസറുടെ വിധവ നൽകിയ പരാതി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐക്ക് വിടുന്നത്. കൂടാതെ, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അധികൃതരിൽ സമ്മ൪ദം ചെലുത്തിയിരുന്നു.
മുംബൈ-ആഗ്ര പാതയിൽ കല്ലുമായി നീങ്ങുകയായിരുന്ന ട്രാക്ട൪ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവ൪ ഐ.പി.എസ് ഓഫിസറുടെമേൽ വാഹനം കയറ്റിയത്. ഡ്രൈവ൪ അറസ്റ്റിലായെങ്കിലും സംഭവത്തിനു പിന്നിൽ കല്ല്-മണൽ മാഫിയകൾക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവൺമെൻറിനെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.