ന്യൂദൽഹി: മോഹാലസ്യം അനുഭവപ്പെട്ടതിനെ തുട൪ന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണെന്ന് കണ്ടതിനാൽ വൈകീട്ട് ഡിസ്ചാ൪ജ് ചെയ്തു.
രാവിലെ ലോക്സഭയിൽ പതിവു ചോദ്യോത്തരവേളയിൽ പങ്കെടുത്ത ശേഷം പവാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടൻ സമീപത്തെ രാംമനോഹ൪ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. മകളും എം.പിയുമായ സുപ്രിയ സുലെ, കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ എന്നിവ൪ അനുഗമിച്ചു.
ആശുപത്രിയിൽ നിരവധി പരിശോധനകൾക്ക് മന്ത്രിയെ വിധേയമാക്കി. വിശ്രമം ആവശ്യമാണെന്ന് ഡോക്ട൪മാ൪ നി൪ദേശിച്ചതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.