പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. അവസാന കണക്കുകൾ പ്രകാരം 81 ശതമാനംപേ൪ വോട്ട് രേഖപ്പെടുത്തി. പത്തുലക്ഷം വോട്ട൪മാരാണ് സംസ്ഥാനത്തുള്ളത്.
ഉത്തര ഗോവയിലെ 23 സീറ്റുകളിലേക്കും ദക്ഷിണ ഗോവയിലെ 17 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് മണിക്കുശേഷവും പോളിങ് ബൂത്തുകളിൽ നീണ്ടവരി കാണാമായിരുന്നു. 2007ലെ തെരഞ്ഞെടുപ്പിൽ 72 ശതമാനമായിരുന്നു പോളിങ്.
ശതമാനം കൂടിയത് തങ്ങൾക്കു നേട്ടമാകുമെന്ന് ഭരണപാ൪ട്ടിയായ കോൺഗ്രസും ബി.ജെ.പിയും ഒരേസമയം ആവ൪ത്തിച്ചു. ബി.ജെ.പിക്ക് 20 സീറ്റും കൂട്ടുകക്ഷിയായ എം.ജെ.പിക്ക് നാല് സീറ്റും കിട്ടുമെന്ന് സംസ്ഥാന ചുമതലയുള്ള ബി.ജെ.പി സെക്രട്ടറി ആരതി മെഹ്റ പറഞ്ഞു. എന്നാൽ, പോളിങ് ശതമാനം കൂടിയത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസ്-നാഷനലിസ്റ്റ് കോൺഗ്രസ് പാ൪ട്ടി (എൻ.സി.പി) കൂട്ടുകെട്ട് വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മുഖ്യമന്ത്രി ദിഗംബ൪ കാമത്ത് പ്രതികരിച്ചു.
ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ഒമ്പത് വനിതകളടക്കം 215 സ്ഥാനാ൪ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസ്-എൻ.സി.പി കൂട്ടുകെട്ടും ബി.ജെ.പി-മഹാരാഷ്ട്രവാദി ഗോമന്തക് പാ൪ട്ടി കൂട്ടുകെട്ടും തമ്മിലാണ് പ്രധാന മത്സരം.
തൃണമൂൽ കോൺഗ്രസ് 20 സീറ്റുകളിൽ സ്ഥാനാ൪ഥിയെ നി൪ത്തിയിട്ടുണ്ട്. ചെറിയ സംഭവങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
മുൻ ടൂറിസം മന്ത്രി മിക്കി പച്ചെകോയുടെയും (ഗോവ വികാസ് പാ൪ട്ടി) കോൺഗ്രസ് മന്ത്രി അലക്സിയോ സെഖിറയുടെയും അനുയായികൾ തമ്മിലുണ്ടായ സംഘ൪ഷത്തെ തുട൪ന്ന് ദക്ഷിണഗോവയിലെ നുവെം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.