ജെ.എന്‍.യു തീവ്ര ഇടതുപക്ഷത്തിന്

ന്യൂദൽഹി: നക്സലിസത്തെ നേരിടാൻ  കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലും അക്കാദമിക രംഗത്ത് രാജ്യത്തിന്റെ അഭിമാനമായ ന്യൂദൽഹി ജവഹ൪ലാൽ നെഹ്റു സ൪വകലാശാല തീവ്ര ഇടതുപക്ഷം പിടിച്ചടക്കി. വ൪ഷങ്ങളുടെ ഇടവേളക്കുശേഷം ജെ.എൻ.യുവിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ തീവ്ര ഇടത് വിദ്യാ൪ഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്്സ് അസോസിയേഷൻ (ഐസ) എല്ലാ ജനറൽ സീറ്റുകളും നേടി ആധിപത്യം ആവ൪ത്തിച്ചു.

 

പ്രധാനപ്പെട്ട നാല് ഭാരവാഹിസ്ഥാനങ്ങളും നക്സലുകൾക്കുവേണ്ടി ശബ്ദിക്കുന്ന ഐസക്ക് ലഭിച്ചു. 1251 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ഐസയുടെ സ്ഥാനാ൪ഥി സുചേത ഡേ തൊട്ടടുത്ത എതി൪സ്ഥാനാ൪ഥി എസ്.എഫ്.ഐയുടെ സികോ ദാസ്ഗുപ്തയെ പരാജയപ്പെടുത്തി പ്രസിഡന്റ് പദം നേടിയത്. മറ്റു മൂന്ന് സ്ഥാനങ്ങളിലും രണ്ടാം സ്ഥാനത്തെത്തിയത് എസ്.എഫ്്.ഐ സ്ഥാനാ൪ഥികളാണ്. വൈസ്പ്രസിഡന്റായി അഭിഷേക് കുമാ൪ യാദവും രവി പ്രകാശ് സിങ് ജനറൽ സെക്രട്ടറിയായും മുഹമ്മദ് ഫിറോസ് അഹ്മദ് ജോയന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

 

യൂനിയൻ കൗൺസില൪മാരുടെ കാര്യത്തിലും ഐസ ആധിപത്യം നിലനി൪ത്തി. 16 കൗൺസില൪മാരെയാണ് ഐസക്ക് ലഭിച്ചത്. വ്യവസ്ഥിതിക്കും അഴിമതിക്കും പ്രത്യേക സേനാധികാര നിയമത്തിനും എതിരായ പുതുതലമുറയുടെ വിധിയെഴുത്താണ് ഐസയുടെ വിജയത്തിന് പിറകിലെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുചേത ഡേ അവകാശപ്പെട്ടു. ഇടത് പാ൪ട്ടികളുടെയും എസ്.എഫ്.ഐയുടെയും അവസരവാദ നയങ്ങൾ വിദ്യാ൪ഥി സമൂഹത്തിനും സ്വീകാര്യമല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുചേത കൂട്ടിച്ചേ൪ത്തു. നക്സൽ ബാരി മുദ്രാവാക്യങ്ങളുമായി കാമ്പസിൽ ഐസയുടെ വിജയാഹ്ലാദ പ്രകടനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.