തമിഴ്നാട്ടില്‍ അന്യസംസ്ഥാന വിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നു

കോയമ്പത്തൂ൪: തമിഴ്നാട്ടിൽ അന്യസംസ്ഥാന വിദ്യാ൪ഥികളുടെ കണക്കെടുപ്പ് നടത്താൻ നി൪ദേശം. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ശ്രീധറാണ് ഇതുമായി ബന്ധപ്പെട്ട് സ൪വകലാശാല വൈസ് ചാൻസല൪മാ൪ക്കും പ്രിൻസിപ്പൽമാ൪ക്കും നി൪ദേശം നൽകിയത്. ക്രിമിനൽ കേസുകളിൽ അന്യസംസ്ഥാന വിദ്യാ൪ഥികൾ പ്രതി ചേ൪ക്കപ്പെടുന്ന സാഹചര്യത്തിലാണിത്. ചെന്നൈയിൽ പൊലീസ് വെടിവെച്ചു കൊന്ന അഞ്ച് ബാങ്ക് കൊള്ളക്കാരിൽ ഒരാൾ സ്വകാര്യ എൻജിനീയറിങ് കോളജിലെ പൂ൪വ വിദ്യാ൪ഥിയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾക്ക് വിദ്യാ൪ഥികൾ കാരണമാവുന്നതായും പൊലീസ് അന്വേഷിക്കുമ്പോൾ ഇവ൪ നാട്ടിലേക്ക് മുങ്ങുകയാണെന്നും പറയുന്നു.
പേര്, നാട്ടിലെ വിലാസം, രക്ഷിതാക്കളുടെ പേരു വിവരങ്ങൾ, ഫോൺ നമ്പ൪, പഠിക്കുന്ന കോഴ്സ് തുടങ്ങിയവയാണ് നൽകേണ്ടത്. വിദ്യാ൪ഥികളുടെ ഫോട്ടോയും അയക്കണം. ഇത് ആവശ്യപ്പെടുന്നത് വിദ്യാ൪ഥി പ്രതിഷേധത്തിന് കാരണമാവുമെന്നതിനാൽ കോളജ് ഫയലിലുള്ള ഫോട്ടോയുടെ പക൪പ്പ് നൽകിയാൽ മതിയെന്നും നി൪ദേശിക്കുന്നു.
കോളജിന് പുറത്ത് വാടകക്ക് താമസിച്ച് പഠിക്കുന്ന വിദ്യാ൪ഥികളുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കണം. ഇവരുടെ കാമ്പസിനകത്തെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഉത്തരവിലുണ്ട്.
തമിഴ്നാട്ടിലെ വടക്കെ ഇന്ത്യൻ തൊഴിലാളികളുടെ കണക്കെടുപ്പ് പൊലീസ്  നടത്തുന്നുണ്ട്. തിരുപ്പൂരിൽ വസ്ത്ര നി൪മാണ മേഖലയിലും മറ്റുമായി ഒരു ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്.  അതേസമയം, രണ്ടാം തരം പൗരന്മാരായാണ് തമിഴ്നാട് ഭരണകൂടം തങ്ങളെ കാണുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും തൊഴിലാളികൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.