ഉസാമ ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കിയത് പാകിസ്താന്‍ പുന:സൃഷ്ടിച്ചതിനെന്ന്

ന്യൂദൽഹി: ഉസാമ ബിൻ ലാദിന്റെ അന്ത്യനാളുകളെക്കുറിച്ച് ഹോളിവുഡ് സംവിധായിക കാതറിൻ ബൈഗ്ലോ എടുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചണ്ഡിഗഢിൽ വി.എച്ച്.പി പ്രവ൪ത്തക൪ തടഞ്ഞത് വാ൪ത്തകളിൽ നിറയുന്നു. ഇറാഖ് യുദ്ധം പ്രമേയമാക്കിയെടുത്ത 'ഹ൪ട്ട് ലോക്ക൪' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വ൪ഷം മികച്ച സംവിധായികക്കുള്ള ഓസ്ക൪ നേടിയിരുന്നു കാതറിൻ.
ഉസാമ ഒളിത്താവളമാക്കിയ ആബട്ടംബാദിനെ ചണ്ഡിഗഢിൽ പുനഃസൃഷ്ടിച്ച് 'സീറോ ഡാ൪ക്ക് 30' എന്ന ചിത്രത്തിന്റെചിത്രീകരണവുമായി മുന്നേറവെയാണ് വി.എച്ച്.പിക്കാരുടെ പ്രതിഷേധം ഉയ൪ന്നത്. ചണ്ഡിഗഢിലെ പ്രധാന മാ൪ക്കറ്റിനെ പാകിസ്താനിലെ ലാഹോ൪ ആയി പുനഃസൃഷ്ടിച്ചതിലെ അസ്വസ്ഥതയാണ് തടസ്സപ്പെടുത്താൻ കാരണമായതെന്ന് റിപ്പോ൪ട്ടുകൾ പറയുന്നു.  
ഷൂട്ടിങിനുവേണ്ടി കടകൾ അടച്ചിടേണ്ടിവരുന്ന പ്രാദേശിക വ്യാപാരികളുടെ പിന്തുണയും വി.എച്ച്.പിക്കാ൪ക്ക് ലഭിച്ചു. ഉ൪ദുവിലുള്ള ബോ൪ഡുകളും വാഹനങ്ങളിലെ ലാഹോ൪ നമ്പ൪ പ്ലേറ്റുകളും ഇവ൪ എടുത്തുമാറ്റി. കാമറാമാരെ തള്ളിമാറ്റി. പാകിസ്താനെതിരെ മുദ്രാവാക്യമുയ൪ത്തിയ ഇവ൪ ബലം പ്രയോഗിച്ച് പാക് പതാക നീക്കിയതായും  പൊലീസ്  പറഞ്ഞു.
നാലു ദിവസമായി ഇവിടെ ഷൂട്ടിങ് നടന്നുവരുകയായിരുന്നു. രാജസ്ഥാനിലും സമാനമായ  ലൊക്കേഷൻ ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു ബൈഗ്ലോ.
വി.എച്ച്.പി പ്രവ൪ത്തകരുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചുവരുകയാണവ൪. പാക് പതാക ഇവിടെ ഉപയോഗിക്കില്ലെന്ന് ഷൂട്ടിങ് നടത്തുന്നവ൪ ഉറപ്പു നൽകിയതായി വി.എച്ച്.പി പ്രാദേശിക നേതാവ് വിജയ് ഭരദ്വാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.