മുംബൈ: അഴിമതി കേസിൽ മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷൻ കൃപാശങ്ക൪ സിങ്ങിനെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ച വൈകീട്ടോടെ ബാന്ദ്രയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. മുൻ സംസ്ഥാന ആഭ്യന്തര സഹമന്ത്രികൂടിയായ കൃപാശങ്ക൪ സിങ്ങിനുള്ള പ്രത്യേക പൊലീസ് സുരക്ഷ ശനിയാഴ്ച പിൻവലിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
ബോംബെ ഹൈക്കോടതി നി൪ദേശ പ്രകാരം മുംബൈ പൊലീസ് കേസെടുത്തതു മുതൽ നഗരത്തിൽ നിന്ന് അപ്രത്യക്ഷനായ സിങ്ങും ഭാര്യയും ശനിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. അറസ്റ്റ് ഭയന്ന് സിങ്ങ് മുങ്ങിയതായി വാ൪ത്ത പരന്നിരുന്നു. എന്നാൽ, താൻ ഉത്ത൪പ്രദേശിലെ ഗ്രാമത്തിൽ പോയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച റെയ്ഡിന് ശേഷം സിങ്ങിന്റെ ബംഗ്ളാവും ഏഴോളം ഫ്ളാറ്റുകളും ഓഫീസും മൂന്ന് ബിഎംഡബ്ല്യു കാറുകളും പൊലീസ് കണ്ടുകെട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.