ന്യൂദൽഹി: ഈസ്റ്റേൺ ആ൪മി കമാൻഡ൪ ലഫ്റ്റനന്റ് ജനറൽ ബിക്രം സിങ് അടുത്ത സൈനിക മേധാവിയാകുമെന്ന് കേന്ദ്ര സ൪ക്കാ൪ വൃത്തങ്ങൾ.
നിലവിലെ സേനാമേധാവി ജനറൽ വി.കെ സിങ് റിട്ടയ൪ ചെയ്യുന്ന മെയ് 31ന് അദ്ദേഹം സ്ഥാനമേൽക്കും.
1972 മാ൪ച്ച് 31നാണ് ബിക്രം സിങ് സൈന്യത്തിൽ ചേ൪ന്നത്. സിഖ് ലൈറ്റ് ഇൻഫന്ററി റജിമെന്റിലൂടെയായിരുന്നു തുടക്കം. കോംഗോയിലെ യുഎൻ സമാധാന സേനയുടെ ഡെപ്യൂട്ടി ഫോഴ്സ് കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 90കളിൽ എൽസദോവ൪, നിക്വാരഗെ എന്നിവിടങ്ങളിലെ യു എൻ നിരീക്ഷകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.