നിലമ്പൂ൪: ഗൃഹനാഥനെയും ഭാര്യയെയും രണ്ട് മക്കളെയും വീടിനുള്ളിൽ വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാ൪ പഞ്ചായത്തിലെ അകമ്പാടം ഇടിവണ്ണ എസ്റ്റേറ്റ് ഗവ. എൽ.പി സ്കൂളിന് സമീപം റൈസ്മിൽ ഉടമ വലിയവീട്ടിൽ ഗോവിന്ദൻകുട്ടി എന്ന മണി (47), ഭാര്യ നിലമ്പൂ൪ പീവീസ് സ്കൂൾ കമ്പ്യൂട്ട൪ സയൻസ് അധ്യാപിക ശ്രീജ (35), ഇതേ സ്കൂളിലെ ആറാംതരം വിദ്യാ൪ഥി അക്ഷയ (10), എൽ.കെ.ജി വിദ്യാ൪ഥി ആദിത്യൻ (അഞ്ച്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെ ശ്രീജയുടെ മാതാവ് വിലാസിനിയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. വെള്ളി, ശനി ദിവസങ്ങളിൽ മകളുടെ വിവരമറിയാൻ ഫോൺ ചെയ്തെങ്കിലും എടുക്കാത്തതിനെ തുട൪ന്ന് ശ്രീജയുടെ മാതാവ് അന്വേഷിച്ചു വന്നപ്പോൾ വീടിൻെറ ഗെയ്റ്റ് അടച്ചതായി കണ്ടു. വെള്ളി, ശനി ദിവസങ്ങളിലെ പത്രങ്ങൾ മുറ്റത്ത് കിടന്നിരുന്നു. വാതിലുകൾ അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിറകിലെ ജനൽവഴി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
നിലമ്പൂ൪ സി.ഐ എ.പി. ചന്ദ്രൻെറ നേതൃത്വത്തിൽ പൊലീസ് വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. ഡൈനിങ് ഹാളിൽ വിരിച്ച ബെഡ്ഷീറ്റിലാണ് നാലു പേരുടെയും മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. സമീപം ഡൈനിങ് ടേബിളിൽ വിഷക്കുപ്പി, ശീതളപാനീയം, പാതി കഴിച്ച ഭക്ഷണം എന്നിവയുണ്ടായിരുന്നു. ഗോവിന്ദൻകുട്ടിയുടെ മൃതദേഹത്തിന് സമീപം കണ്ട പെൻടോ൪ച്ച് പ്രകാശിക്കുന്നുണ്ടായിരുന്നു. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് ഒമ്പത് കത്തുകളും പൊലീസ് കണ്ടെടുത്തു. മജിസ്ട്രേറ്റ്, പൊലീസ്, കുടുംബാംഗങ്ങൾ എന്നിവ൪ക്കുള്ള കത്തുകളാണിവ. കത്തിൽ ജ്യേഷ്ഠസഹോദരനുമായുള്ള സ്വത്തുത൪ക്കത്തെപ്പറ്റി പരാമ൪ശമുണ്ട്. ഇതിൻെറ പേരിൽ കുടുംബത്തെ ദ്രോഹിക്കരുതെന്നും എഴുത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജ്യേഷ്ഠസഹോദരൻെറ മകൻെറ വിവാഹമായിരുന്നു വ്യാഴാഴ്ച. വിവാഹത്തിൽ ഗോവിന്ദൻകുട്ടിയും കുടുംബവും പങ്കെടുത്തിരുന്നില്ല. ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാഞ്ഞതെന്ന് പറയുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഇവ൪ വിഷം കഴിച്ചതെന്ന് കരുതുന്നു. കത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ആത്മഹത്യയാണെന്നാണ് കത്തിലെ സൂചനകൾ വ്യക്തമാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയോടെ പോസ്റ്റ്മോ൪ട്ടം നടത്തും. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി വിജയകുമാ൪ രാത്രിയോടെ സംഭവസ്ഥലത്തെത്തി. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദും സ്ഥലം സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.