ചങ്ങരംകുളം: വളയംകുളം സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻെറ കീഴിൽ 201 പേരുടെ പഞ്ചവാദ്യ പ്രദ൪ശനം ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടുന്നു. ആദ്യ ബാച്ചിൽ അരങ്ങേറ്റം നടത്തിയ 101 വിദ്യാ൪ഥികൾ ഉൾപ്പെടെ 201 പേ൪ അണിനിരന്നു. പഞ്ചവാദ്യം നിരീക്ഷിക്കുന്നതിന് ലിംക ബുക്ക് പ്രതിനിധികൾ എത്തിയിരുന്നു.
ലോകത്ത് ആദ്യമായാണ് ഇത്ര പേരെ അണിനിരത്തി തായമ്പക നടത്തുന്നതെന്ന് മട്ടന്നൂ൪ ശങ്കരൻകുട്ടി പറഞ്ഞു. ക്ഷേത്രകലകൾ അന്യം നിൽക്കുന്ന കാലഘട്ടത്തിൽ നല്ളൊരു തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അവശ കലാകാരന്മാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.