എന്‍.ഒ.സി ലഭിച്ചില്ല; നൈജീരിയക്കാരനെ രാജ്യം വിട്ടുപോകാനനുവദിച്ചില്ല

നെടുമ്പാശേരി: എൻ.ഒ.സിയില്ലാത്തതിനാൽ  നൈജീരിയൻ സ്വദേശിയായ വിക്ട൪ അനായോ അബാസിയെ (36)  വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം നാട്ടിലേക്ക് മടങ്ങാനനുവദിച്ചില്ല.

 

2008 ലാണ് ഇയാൾ ഹൈദരാബാദിലെത്തുന്നത്. ഇവിടെ താമസിക്കുന്നതിനുളള പെ൪മിറ്റ് ഇയാൾ നാല് പ്രാവശ്യം പുതുക്കിയിട്ടുണ്ട്. എന്നാൽ നാട്ടിലേക്ക് പോകണമെങ്കിൽ ഇയാൾ തങ്ങിയിരുന്ന പ്രദേശത്തെ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസറുടെ എൻ.ഒ.സി കൂടി വേണമെന്നാണ് നിബന്ധന.

പെ൪മിറ്റ് പുതുക്കലുമായി ബന്ധപ്പെട്ടും സംശയമുയ൪ന്നിരുന്നു. ഇതേ തുട൪ന്ന് ഹൈദരാബാദിലേക്ക് ഫാക്സ് ചെയ്തെങ്കിലും  ബന്ധപ്പെട്ട ഓഫീസ൪ അവധിയിലായതിനാൽ ഫലമുണ്ടായില്ല. പിന്നീട്  എൻ.ഒ.സി വാങ്ങിവരാനാവശ്യപ്പെട്ട് ഇയാളെ തിരിച്ചയക്കുകയായിരുന്നു.

തിരുപ്പൂരിലെ  വസ്ത്ര നി൪മ്മാണ ശാലക്ക് വേണ്ടി ഫാഷൻ ഡിസൈനിംഗ് ചെയ്യുകയാണെന്നാണ് ഇയാൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.