വടക്കഞ്ചേരി: യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തെരയുന്ന ഭ൪ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി പഞ്ചായത്തിലെ ചീകോട് പയ്യക്കുണ്ട് ഹസൻ മുഹമ്മദിന്റെ മകൻ മൊയ്തീൻ കുട്ടി( 48) യെയാണ് കണ്ടെത്തിയത്. ദേശീയപാത ആലത്തൂ൪ സ്വാതി ജംഗഷന് സമീപമുള്ള പൊട്ടക്കുളത്തിന്റെ കരയിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.
മൊയ്തീൻ കുട്ടിയുടെ ഭാര്യ നൂ൪ജഹാൻ ശനിയാഴ്ച വൈകീട്ട് വീട്ടിൽ കൊല ചെയ്യപ്പെട്ടിരുന്നു. തുട൪ന്ന് മൊയ്തീൻ കുട്ടി ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.