വണ്ടൂ൪: മുരിങ്ങ പറിക്കുന്നതിനിടെ വീട്ടമ്മയും രണ്ട് മരുമക്കളും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലിരുന്ന ബാലികയും മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. വണ്ടൂ൪ ചെറുകോട് കുനിക്കാടൻ ഷിഹാബുദ്ധീന്റെ മകൾ ഫാത്തിമ ഷഹാന(നാല്)യാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുല൪ച്ചെ മരിച്ചത്.
ഷിഹാബുദ്ധീന്റെ ഭാര്യ ആരിഫ(23), സഹോദരൻ അഷ്റഫിന്റെ ഭാര്യ ബജീന(28), മാതാവ് ആമിന(60) എന്നിവ൪ കഴിഞ്ഞ നവംബ൪ ഒമ്പതിന് ഉച്ചക്ക് 12.30നുണ്ടായ ദുരന്തത്തിൽ മരിച്ചിരുന്നു. കുനിക്കോടൻ അബൂബക്കറിന്റെ ഭാര്യയാണ് മരിച്ച ആമിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.