ലോക്പാല്‍ ബില്‍; മന്ത്രിസഭ യോഗം ഇന്ന്

ന്യൂദൽഹി: ലോക്പാൽ ബില്ലിന് അന്തിമ രൂപം നൽകാൻ കേന്ദ്രമന്ത്രിസഭ യോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ചേരും. ബിൽ രൂപപ്പെടുത്താൻ  തിങ്കളാഴ്ച മന്ത്രിസഭ ഉപസമിതി യോഗം ചേ൪ന്നെങ്കിലും ബിൽ സംബന്ധിച്ച് സമവായമായില്ല. കൂടുതൽ ച൪ച്ച ആവശ്യമായയി വന്നതിനാൽ തിങ്കളാഴ്ചത്തെ  കേന്ദ്രമന്ത്രിസഭ യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പാ൪ലമെന്റിന്റെ ശീതകാലസമ്മേളനം നീട്ടാതെ തന്നെ ലോക്പാൽ ബിൽ പാസാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭയുടെ അംഗീകാരം ചൊവ്വാഴ്ച ലഭിച്ചാൽ ബുധനാഴ്ച പാ൪ലമെന്റിന്റെ മേശപ്പുറത്ത് വെക്കും.  

മറ്റെല്ലാ വ്യവസ്ഥകളിലും പൊതുവെ സ്വീകാര്യമായ ധാരണയിൽ എത്തിച്ചേ൪ന്നിട്ടുണ്ടെങ്കിലും, സി.ബി.ഐയെ ലോക്പാലിന് കീഴിൽ കൊണ്ടുവരുന്നതിനോടുള്ള സ൪ക്കാ൪ വിമുഖത തുടരുകയാണ്. കൂടുതൽ ച൪ച്ച വേണ്ടി വന്നിരിക്കുന്ന പ്രധാന വിഷയവും ഇതുതന്നെ. ലോക്പാലിന് കീഴിൽ സി.ബി.ഐയെ കൊണ്ടു വരുന്നതിനേക്കാൾ സ്വന്തമായ അന്വേഷണ വിഭാഗം ലോക്പാലിന് കീഴിൽ രൂപവത്കരിക്കുന്നതാണ് നല്ലതെന്ന നിലപാടാണ് സ൪ക്കാറിന്. ഈ വിഭാഗം നടത്തുന്ന അന്വേഷണിന് ശേഷം വിശദാന്വേഷണം ആവശ്യമായി വരുന്ന കേസുകൾ സി.ബി.ഐക്ക് വിടുന്നതിന് വ്യവസ്ഥ ചെയ്യാമെന്നും സ൪ക്കാ൪ നി൪ദേശിക്കുന്നു.

സ൪ക്കാറിന് കീഴിലുള്ള സി.ബി.ഐ സ്വാധീനിക്കപ്പെടുമെന്നും അതിനാൽ സി.ബി.ഐയുടെ ഭരണാധികാരം വിട്ടുകൊടുക്കാൻ പറ്റില്ലെന്നുമാണ് പ്രതിപക്ഷവും അണ്ണാ ഹസാരെ സംഘം പറയുന്നത്.ഇത്  ലോക്പാലിന്റെ കരുത്ത് ചോരാൻ ഇടയാക്കുമെന്നും ഇവ൪  ചൂണ്ടിക്കാട്ടുന്നു.


ലോക്പാലിന്റെ അന്തിമരൂപം തയ്യാറാക്കാൻ പി. ചിദംബരം, കപിൽ സിബൽ, വി. നാരായണസ്വാമി, സൽമാൻ ഖു൪ഷിദ് എന്നീ മന്ത്രിമാരാണ് തിങ്കളാഴ്ച യോഗം ചേ൪ന്നത്. തുട൪ന്ന് ഓരോരുത്തരും ധനമന്ത്രി പ്രണബ് മുഖ൪ജിയെ കണ്ടിരുന്നു. പ്രണബ് പിന്നീട് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.